Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീ​വി​ത നി​ല​വാ​രം...

ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ യു.​എ.​ഇ​ക്ക്​ വ്യാ​ഴ​വ​ട്ട പ​ദ്ധ​തി

text_fields
bookmark_border
ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ  യു.​എ.​ഇ​ക്ക്​ വ്യാ​ഴ​വ​ട്ട പ​ദ്ധ​തി
cancel
camera_alt????????? ???????????????? ????????????????? ????? ??????????? ???? ???????? ??? ??????????????? ???????????????? ??????? ???????????? ??????

അ​ബൂ​ദ​ബി: രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി ​നു​ള്ള ‘ദേ​ശീ​യ ക്ഷേ​മ​ന​യം 2031’ന്​ ​മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. വി​ക​സി​ത രാ​ജ്യം, സ​ഹ​വ​ർ​ത്തി ​ത്വ സ​മൂ​ഹം, അ​ഭി​വൃ​ദ്ധി​യു​ള്ള ജ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ന​യ​ത്തി​െ​ൻ​റ ആ​ത്യ​ന്തി​ക ല​ക്ഷ്യം. ഇ​തി​നാ​ യി വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും ആ​വി​ഷ്​​ക​രി​ക്കും. അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ ര​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൈ​ഫ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. കു​ടും​ബ ഭ​ദ്ര​ത ശ​ക്​​ത​മാ​ക്കു​ന്ന​തി​ലും രാ​ജ്യ​ത്തേ​ക്ക്​ കൂ​ടു​ത​ൽ താ​മ​സ​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ന​ഗ​ര​ങ്ങ​ളി​ലെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ്​ ന​യ​മെ​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ട്വി​റ്റ​റി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ക്​​തി​ക​ൾ, സ​മൂ​ഹം, രാ​ഷ്​​ട്രം എ​ന്നി​ങ്ങ​നെ മൂ​ന്ന്​ മു​ഖ്യ ത​ല​ങ്ങ​ളി​ലെ ദേ​ശീ​യ ച​ട്ട​ക്കൂ​ടി​നെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്​ ന​യം. 14 മു​ൻ​ഗ​ണ​ന മേ​ഖ​ല​ക​ളും ന​യ​പ​ര​മാ​യ ഒ​മ്പ​ത്​ ല​ക്ഷ്യ​ങ്ങ​ളും 90 ഉ​പ സം​രം​ഭ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ന​യം.

ആ​രോ​ഗ്യ-​ക്രി​യാ​ത്​​മ​ക ജീ​വി​ത​ശൈ​ലി, മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യം തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ച്ച്​ കൊ​ണ്ട്​ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​ത്​ ന​യ​പ​ര​മാ​യ ഒ​മ്പ​ത്​ ല​ക്ഷ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ന​യ​രൂ​പ​വ​ത്​​ക​ര​ണ പ്ര​ക്രി​യ​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ പ്ര​ഥ​മ ദേ​ശീ​യ ക്ഷേ​മ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ്​ സം​രം​ഭ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ വി​വി​ധ ക്ഷേ​മ സൂ​ച​ക​ങ്ങ​ൾ ഇൗ ​കേ​ന്ദ്രം നി​രീ​ക്ഷി​ക്കു​ക​യും മ​ന്ത്രി​സ​ഭ​ക്ക്​ പ​തി​വാ​യി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ നി​ർ​ദേ​ശി​ക്കു​ക, ഭാ​വി ത​ല​മു​റ​യു​ടെ ക്ഷേ​മ​ത്തി​ന്​ അ​ക്കാ​ദ​മി തു​ട​ങ്ങു​ക, ദേ​ശീ​യ ക്ഷേ​മ​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും കേ​ന്ദ്ര​ത്തി​െ​ൻ​റ ചു​മ​ത​ല​യാ​ണ്. പാ​റ്റ​ൻ​റു​ക​ൾ, വ്യ​വ​സാ​യ മാ​തൃ​ക​ക​ൾ എ​ന്നി​വ​യു​ടെ വ്യാ​വ​സാ​യി​ക വ​സ്​​തു നി​യ​ന്ത്ര​ണ സം​ര​ക്ഷ​ണ ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ളും മ​ന്ത്രി​സ​ഭ എ​ടു​ത്തു.

വ്യ​വ​സാ​യ സ്​​ഥാ​പ​ന അ​വ​കാ​ശ​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നും നി​ക്ഷേ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മ​ഗ്ര​മാ​യ നി​യ​മ സാ​ഹ​ച​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഭേ​ദ​ഗ​തി​ക​ൾ. ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ജീ​വി^​സ​സ്യ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ജൈ​വ സു​ര​ക്ഷ ഫെ​ഡ​റ​ൽ നി​യ​മ​ത്തി​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ജീ​വി^​സ​സ്യ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ക​സ​നം, നി​ർ​മാ​ണം, ഉ​ൽ​പാ​ദ​നം, വി​ത​ര​ണം എ​ന്നി​വ​യു​ടെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന്​ പ​രി​സ്​​ഥി​തി​യു​ടെ സം​ര​ക്ഷ​ണ​വും നി​യ​മം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ആ​രോ​ഗ്യ പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും നി​ല​വാ​രം നി​ർ​വ​ചി​ക്കു​ന്ന ചി​കി​ത്സാ ഉ​ത്ത​ര​വാ​ദി​ത്ത ഫെ​ഡ​റ​ൽ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ൾ​ക്കും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story