നഗരത്തെ നടുക്കിയ അപകടം; ദുബൈ-മസ്കറ്റ് ബസ് സർവീസ് നിർത്തിവെച്ചു
text_fieldsദുബൈ: പെരുന്നാൾ-കല്യാണ സന്തോഷങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി വന്ന ബസ് അപകട വാ ർത്ത ദുബൈ നഗരത്തെ അക്ഷരാർഥത്തിൽ നടുക്കി. വൈകീട്ട് 5.45 ഒാടെ റാഷിദീയ മെട്രോ സ്റ്റേഷന ടുത്ത് വെച്ച് സംഭവിച്ച അപകടം പതിനേഴു പേരുടെ ജീവനാണ് കവർന്നത്. പരിക്കുകളോടെ റാഷിദ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മലയാളിയായ ദീപ കുമാർ മരണപ്പെട്ടത്. തിരുവനന്തപുരം മാധവപുരം ജയഭവനിൽ പപ്പു മാധവെൻറയും പ്രഭുലയുടെയും മകനാണ് ഇദ്ദേഹം.
സി.എം.എസ് മാനുഫാക്ചറിങ് കമ്പനിയിൽ അക്കൗണ്ടൻറ് ജനറലായി ജോലി ചെയ്തു വരികയായിരുന്നു. പലപ്പോഴും അപകടങ്ങളുണ്ടാവുന്ന പ്രദേശമാണിതെങ്കിലും സമീപ കാലത്ത് ദുബൈയിലുണ്ടായ ബസ് അപകടങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്നലെ സംഭവിച്ചത്. ദുബൈ പൊലീസ് സംഭവ സ്ഥലത്ത് പാഞ്ഞെത്തി അടിയന്തിര രക്ഷാപ്രവർത്തനം നടത്തി ചോരയിൽ കുളിച്ചു കിടന്ന ദേഹങ്ങൾ റാഷിദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകട വിവരം അറിഞ്ഞ് ഹംപാസ് ഉൾപ്പെടെ സന്നദ്ധ സേവകരുടെ സംഘങ്ങളും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ആശുപത്രിയിലേക്കും ഫോറൻസിക് ലാബിലേക്കുമെത്തി.അപകടത്തെ തുടർന്ന് ദുബൈ^മസ്കത്ത്, മസ്കത്ത്^ദുബൈ ബസ് സർവീസുകൾ മുവാസലാത്ത് താൽകാലികമായി നിർത്തി വെക്കുന്നതായി അധികൃതർ വ്യക്തമാക്കി. മുവാസലാത്ത്^ ദുബൈ ആർ.ടി.എ അധികൃതർ തമ്മിലെ കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
