രാജകീയ വിവാഹത്തിളക്കത്തിൽ ദുബൈ
text_fieldsദുബൈ: പെരുന്നാൾ കുപ്പായങ്ങളുടെ പളപ്പും അത്തറിെൻറ മണവും നിലനിൽക്കെ നാടിന് ആഘോഷമായി ദുബൈയിലെ രാജകീയ വിവാഹ വിരുന്ന്. അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരികളിൽ പ്രമുഖനായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്ത ൂമിെൻറ മൂന്ന് പുത്രൻമാരുടെ വിവാഹത്തിെൻറ വിരുന്നിന് ദുബൈ വേൾഡ് ട്രേഡ് സെൻററാണ് വേദിയായത്. അറബ് യ ുവതയുടെ മുന്നേറ്റത്തിെൻറ മുഖമുദ്രയായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് എന്നിവരുടെ വിവാഹം മെയ് 15ന് നടന്നിരുന്നു. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് അന്നത്തെ ചടങ്ങിലുണ്ടായിരുന്നത്. ശൈഖ ശൈഖ ബിൻത് സഇൗദ് ബിൻ താനി അൽ മക്തൂമാണ് ശൈഖ് ഹംദാെൻറ വധു.
ദുബൈ ഉപഭരണാധികാരിയായ ശൈഖ് മക്തും ബിൻ മുഹമ്മദ് ശൈഖ മറിയം ബിൻത് ബുട്ടി അൽ മക്തൂമിനെയാണ് ഇണയായി സ്വീകരിച്ചത്. മുഹമ്മദ് ബിൻ റാശിദ് അൽ മക്തും നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ശൈഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെയും വിവാഹം ചെയ്തു. ഇൗ വിവാഹങ്ങളുടെ അതിഗംഭീരമായ വിരുന്നാണ് ഇന്നലെ നടന്നത്. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ഭരണാധികാരികൾ, സുപ്രിം കൗൺസിൽ അംഗങ്ങൾ, നയതന്ത്ര പ്രതിനിധികൾ, വ്യവസായ പ്രമുഖർ, കലാകാർ എന്നിങ്ങനെ പ്രത്യേക ക്ഷണം ലഭിച്ച നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിനെത്തി. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ഇന്നലെ തികച്ചും സംതൃപ്തനായ ഒരു പിതാവിെൻറ വേഷത്തിലായിരുന്നു. മക്കളെക്കുറിച്ച് അഭിമാനം തുളുമ്പുന്ന സന്തോഷ വാക്കുകളോടെ അദ്ദേഹം എഴുതിയ ആശംസാ കാവ്യ ശകലങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും, വിവിധ എമിറ്റേറ്റ് ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവരെല്ലാം ഒൗപചാരികതകളെല്ലാം മാറ്റിെവച്ച് വിരുന്നിെൻറ സംഘാടകരായി നിന്ന് അതിഥികളെ സ്വീകരിച്ചു.ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, ലുലു ഗ്രൂപ്പ് മേധാവിയും യു.എ.ഇ സ്ഥിരതാമസത്തിനുള്ള ഗോൾഡ് കാർഡ് ലഭിച്ച ആദ്യ പ്രവാസിയുമായ എം.എ. യുസുഫലി, ബി.ആർ.എസ് ഗ്രൂപ്പ് മേധാവി ഡോ. ബി.ആർ. ഷെട്ടി, ആസ്റ്റർ ഡി.എം. ഹെൽത് കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, വി.പി.എസ് ഗ്രുപ്പ് മേധാവി ഡോ. ഷംസീർ വയലിൽ, റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ശ്രോഫ്, ഡാന്യൂബ് ഗ്രൂപ്പ് മേധാവി റിസ്വാൻ സാജൻ, വിശ്രുത ഫോേട്ടാഗ്രാഫർ രമേശ് ശുക്ല, മകൻ നീൽ ശുക്ല തുടങ്ങിയവർ വിരുന്നിനെത്തി രാജകുമാരൻമാർക്ക് ആശംസകളർപ്പിച്ചു. ബാൻറ്വാദ്യവും അയാല നൃത്തവും വിശിഷ്ട വിഭവങ്ങളുമെല്ലാം കൊണ്ട് തികച്ചും പ്രൗഢഗംഭീരമായിരുന്നു ചടങ്ങുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
