സൗഹാദർത്തിെൻറ ഉൗട്ടുപുരക്ക് നാലു വയസ്
text_fieldsഉമ്മുല്‍ഖുവൈന്‍: യു.എ.ഇയുടെ പ്രധാനമേഖലകളിലെല്ലാം ഇൗ മാസം മുഴുവൻ സജീവമായിരുന്നു നോമ്പ് തുറ കൂടാരങ്ങള്‍. സഹജീവകളെ നോമ്പ് തുറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു വ്യക്തികളും സന്നദ്ധ^സാംസ്കാരിക സംഘടനകളും. അതിൽ എടുത്തു പറയണം ഉമ്മുൽ ഖുവൈൻ ബസാറിനോട് ചേര്‍ന്ന് കിടക്കുന്ന ഇമാം അബൂ ഹനീഫ അല്‍ നുഅമാന്‍ പള്ളിക്കടുത്തുള്ള ഇഫ്താര്‍ കൂടാരത്തിെൻറ കഥ. ഇവിടെ വരുന്നവര്‍ക്കറിയാം ഇതു വെറുമൊരു നോമ്പ് തുറക്കൂടാരമല്ല, മതസൗഹാർദ പെരുമ കൂടി ചേരുന്നിടമാണെന്ന്. എമിറേറ്റ്സ് റെഡ് ക്രസൻറ് ഒരുക്കിയ ഇൗ കൂടാരം തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമുൾപ്പെടെ വിവിധ നാട്ടുകാരായ, വിവിധ ജാതി, വർഗ വർണ വിഭാഗങ്ങളിൽ നിന്നുള്ള മനുഷ്യരുടെ നോമ്പുകാലത്തെ അത്താണിയാണ്.
അസര്‍ നമസ്കാരാനന്തരം വിവിധകോണുകളില്‍ നിന്ന് കൂടാരത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്ന കാഴ്ച ഒരു മാസമായി ഇൗ നാടിെൻറ അലങ്കാരമായിരുന്നു. ഇല്ലായ്മകളിൽ വലയുന്ന മനുഷ്യർക്ക് ഒരു മാസമെങ്കിലും സന്തോഷത്തോടെ, സമൃദ്ധിയോടെ ഭക്ഷണം കഴിച്ചുറങ്ങാൻ വഴിയൊരുക്കാനായതിെൻറ സംതൃപ്തിയാണ് സംഘാടകർക്ക്. വിഭവങ്ങളൊരുക്കാൻ നേതൃത്വം നൽകുന്നത് മലയാളികളായ റോഷന് കോയ, ജറീഷ് അഹമ്മദ് തുടങ്ങിയവരാണ്. 2016 മുതലാണ് 700ല്‍ അധികം ആളുകളെ ഉള്‍ക്കൊള്ളാനുതകുന്ന ഈ കൂടാരം ഒരുക്കി തുടങ്ങിയത്. കോർണീഷ് പള്ളി, ശൈഖ് പള്ളി, റംല, ബസാര്‍ നോമ്പു തുറ കൂടാരങ്ങളിലും നൂറുകണക്കിനാളുകൾക്കാണ് ഇക്കൊല്ലവും ഭക്ഷണം വിളമ്പിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
