Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഞ്ച് മി​നു​ട്ട്...

അ​ഞ്ച് മി​നു​ട്ട് ഇ​ട​വി​ട്ട് ബ​സു​ക​ൾ; പെ​രു​ന്നാ​ളി​ന് സ​ന്തോ​ഷ യാ​ത്ര ഒ​രു​ക്കി ഷാ​ർ​ജ

text_fields
bookmark_border
അ​ഞ്ച് മി​നു​ട്ട് ഇ​ട​വി​ട്ട്  ബ​സു​ക​ൾ; പെ​രു​ന്നാ​ളി​ന് സ​ന്തോ​ഷ  യാ​ത്ര ഒ​രു​ക്കി ഷാ​ർ​ജ
cancel

ഷാ​ർ​ജ: പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് ഷാ​ർ​ജ ജു​ബൈ​ൽ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ബ​സു​ക​ളു​ടെ എ​ണ്ണ​വും ട്രി​പ്പും വ​ർ​ധി​പ്പി​ച്ച​താ​യി ഷാ​ർ​ജ റോ​ഡ്സ്​ ആ​ൻ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ അ​സീ​സ്​ മു​ഹ​മ്മ​ദ് അ​ൽ ജ​ർ​വാ​ൻ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ 3.45 മു​ത​ൽ ബ​സു​ക​ൾ സേ​വ​ന​ത്തി​നി​റ​ങ്ങും. അ​ഞ്ച് മി​നു​ട്ട് ഇ​ട​വി​ട്ടാ​ണ്​ ഷാ​ർ​ജ​ക്ക് അ​ക​ത്തും പു​റ​ത്തും ബ​സു​ക​ൾ സ​ർ​വീ​സ്​ ന​ട​ത്തു​ക. ഞാ​യ​റാ​ഴ്ച വ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​കും. 1081ഇ​ൻ​റ​ർ​സി​റ്റി ബ​സു​ക​ളാ​ണ് പെ​രു​ന്നാ​ൾ ഓ​ട്ട​ത്തി​ന് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ പ്ര​തി​ദി​നം 5872 സ​വാ​രി​ക​ൾ ന​ട​ത്തും.

സി​റ്റി ബ​സു​ക​ളു​ടെ എ​ണ്ണം 100 ആ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ 1284 സ​വാ​രി​ക​ൾ ന​ട​ത്തു​മെ​ന്നും ജ​ർ​വാ​ൻ പ​റ​ഞ്ഞു. ഈ​ദ് ദി​ന​ത്തി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ കൂ​ടു​ത​ൽ ട്രാ​ഫി​ക് പൊ​ലീ​സു​കാ​രും ടി​ക്ക​റ്റു​ക​ൾ സു​ഗ​മ​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​കും. യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണ​വും ന​ട​ത്തും. ഷാ​ർ​ജ​ക്ക് അ​ക​ത്ത് പ​രി​ധി​യി​ല്ലാ​തെ ഒ​രു മാ​സം ചെ​യ്യാ​വു​ന്ന 225 ദി​ർ​ഹം വി​ല​വ​രു​ന്ന മു​വ​സ​ലാ​ത്ത് കാ​ർ​ഡും 25 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കു​ന്ന സാ​യ​ർ കാ​ർ​ഡും സ്​​റ്റേ​ഷ​നി​ൽ ല​ഭി​ക്കും. പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​റി​യി​ക്കു​വാ​ൻ 600525252 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story