Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻ.ഡി.എ വിജയം:...

എൻ.ഡി.എ വിജയം: പ്രതീക്ഷയും ആശങ്കയുമായി പ്രവാസികൾ

text_fields
bookmark_border
എൻ.ഡി.എ വിജയം: പ്രതീക്ഷയും ആശങ്കയുമായി പ്രവാസികൾ
cancel

ദുബൈ: ഇന്ത്യൻ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തി​​െൻറ വൻ വിജയത്തിൽ പ്രതീക്ഷയു ം ആശങ്കയും പങ്കിട്ട്​ പ്രവാസികൾ. ഇൗ വർഷം ആദ്യം കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പര്യടനത്തിനു പിന്നാലെ ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി സമൂഹത്തിനിടയിൽ പൊതുവെ യു.പി.എ അനുകൂല മനസ്​ വ്യാപകമായിരുന്നു. തെ രഞ്ഞെടുപ്പിന്​ മുൻപുള്ള ചർച്ചകളിലെല്ലാം അവർ പ്രകടിപ്പിച്ചത്​ ഇന്ത്യൻ മതേതരത്വം സംരക്ഷിക്കാൻ കെൽപ്പുള്ള ഭരണ കൂടം വരണമെന്ന ആശയായിരുന്നു.

എക്​സിറ്റ്​ പോൾ ഫലം വന്ന ശേഷവും പ്രതീക്ഷ കൈവിടാതിരുന്ന ഇൗ വിഭാഗത്തിന്​ കടുത ്ത ഞെട്ടൽ പകർന്നാണ്​ തെരഞ്ഞെടുപ്പ്​ ഫലം വന്നത്​. എന്നാൽ കേരളത്തിൽ അക്കൗണ്ട്​ തുറക്കാൻ എൻ.ഡി.എക്ക്​ കഴിഞ്ഞില്ല എന്നത്​ അവർക്ക്​ ആശ്വാസം പകർന്നു. എൻ.ഡി.എയുടെ വൻവിജയത്തിനു പിന്നിൽ വോട്ടിങ്​ മെഷീനിലെ തട്ടിപ്പാണ്​ എന്ന സ്വരത്തിലെ ചർച്ചകളാണ്​ രാത്രി വൈകിയും പ്രവാസി ക്യാമ്പുകളിൽ നിറയുന്നത്​. അതേ സമയം നരേന്ദ്രമോദിയുടെ നയങ്ങൾ രാജ്യം അംഗീകരിച്ചു എന്ന ആഹ്ലാദത്തിലായിരുന്നു ബി.​െജ.പി^ സംഘ്​പരിവാർ അനുകൂലികളായ പ്രവാസികൾ. നേരം പുലരു​േമ്പാൾ തന്നെ ​വിവിധ രാഷ്​ട്രീയ ചിന്ത പുലർത്തുന്നവരും സാധാരണക്കാരുമായ പ്രവാസികൾ ടി.വിക്കു മുന്നിലായിരുന്നു.

ജോലിക്ക്​ പുറപ്പെട്ടവർ മൊബൈലിൽ സാകൂതം ഫലം പരിശോധിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, അബൂദബി മലയാളി സമാജം തുടങ്ങിയ സംഘടനകൾ വലിയ സ്​ക്രീനിൽ തെരഞ്ഞെടുപ്പ്​ ഫലം കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ദേശീയതലത്തിലെ പൊതു തെരെഞ്ഞടുപ്പ് ഫലം മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എന്നാൽ, പ്രവാസ ലോകത്തുനിന്ന് നാട്ടിൽ പോയി യു.ഡി.എഫ്​ സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്​ കേരളത്തിലെ ഫലമെന്നും പുന്നക്കൻ പറഞ്ഞു. വിശ്വാസ വിരോധവും ദാർഷ്​ട്യവും കൈമുതലായുള്ള രാഷ്​ട്രീയത്തെ സമൂഹം എത്രമേൽ വെറുക്കുന്നുവെന്ന്​ അടയാളപ്പെടുത്തുന്ന ജനവിധിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് അബൂദബി സംസ്ഥാന കെ.എം.സി.സി അഭിപ്രായപ്പെട്ടു.

മതവൈരത്തിലൂടെ രാഷ്​ട്രീയം വളർത്താമെന്ന ബി.ജെ.പി.യുടെ കുടിലചിന്തയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിയ കേരളീയ മനസ്സിന് പ്രവാസ സമൂഹത്തി​​െൻറ നന്ദി അറിയിക്കുന്നു. അപര വിദ്വേഷം പ്രചരിപ്പിച്ചും വർഗീയത വിളമ്പിയും കപട ദേശീയത ഉണർത്തിയും ​േദശീയതലത്തിൽ ബി.ജെ.പി നേടിയ വിജയം ആശങ്കാജനകമാണ്. മതേതര - ജനാധിപത്യ ചേരിക്ക് കൂടുതൽ ജാഗ്രതാ ബോധം ഈ ജനവിധി നൽകുന്നതായും അബൂദബി കെ.എം.സി.സി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. എൻ.ഡി.എയുടെ ത്രസിപ്പിക്കുന്ന വിജയം വികസനം താഴെ തട്ടിൽ വരെയെത്തി എന്നതി​െൻറ തെളിവാണെന്നും കേന്ദ്ര സർക്കാറി​െൻറ എല്ലാ പ്രവർത്തനങ്ങൾക്കും രാജ്യത്തെ ജനങ്ങൾ ക്ലീൻ ചിറ്റ് നൽകിയെന്നും ബി.ജെ.പി എൻ.ആർ.ഐ സെൽ പ്രതിനിധി അഡ്വ. അരുൺകുമാർ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ വിജയം സഹായിക്കും.

അധികാര ധാർഷ്​ട്യം നിറഞ്ഞ പ്രവൃത്തികളെ ജനം തള്ളിക്കളയും എന്ന സന്ദേശമാണ് കേരളത്തിലെ ഫലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക്​ വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ യു.ഡി.എഫിന്​ ചരിത്ര വിജയം സമ്മാനിച്ചവർക്ക്​ ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ, ജനറൽ ​െസക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ. ഇസ്​മായിൽ എന്നിവർ അഭിനന്ദനം അറിയിച്ചു. വർഗീയത പരത്തി വോട്ട് നേടാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കും സി.പി.എമ്മി​​െൻറ അക്രമ-കൊലപാതക രാഷ്​ട്രീയത്തിനുമേറ്റ തിരിച്ചടിയാണ് കേരളത്തിൽ യു.ഡി.എഫിനുണ്ടായ മിന്നുന്ന വിജയമെന്ന്​ അബൂദബി കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ രാഷ്​ട്രീയ മതേതര ചേരി ശക്തിപ്പെടേണ്ടതി​​െൻറ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഇതെന്ന്​ അബൂദബി കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി പ്രസിഡൻറ്​ ഷാനവാസ് പുളിക്കൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story