ദുബൈയിൽ രണ്ട് ഇന്ത്യൻ വ്യവസായികൾക്ക് പത്തു വർഷ വിസ അനുവദിച്ചു
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരികരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും യു.എ .ഇ യിലെ പ്രവാസികൾക്ക് സ്‌ഥിര താമസ^ദീർഘകാല വിസ നൽകുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ദുബൈ എമിഗ്രേഷൻ ന ടപടികൾ ആരംഭിച്ചു. ദീർഘകാല വിസ ആദ്യമായി അനുവദിക്കപ്പെട്ടത് രണ്ട് ഇന്ത്യക്കാർക്കാണ്.
ആദ്യകാല പ്രവാസിയും പ്രവാസി സമ്മാൻ ജേതാവുമായ റീഗൽ ഗ്രൂപ്പ് മേധാവി വാസു ശ്രോഫ്, ഖുശി ജ്വല്ലറി ഗ്രൂപ്പ് ഉടമസ്ഥൻ ഖുശി ഖത്വാനി എന്നിവർക്ക് പത്തു വർഷത്തേക്കുള്ള വിസയാണ് അനുവദിച്ചത്. ജാഫിലിയയിലുള്ള ദുബൈ എമിഗ്രേഷെൻറ ഒാഫീസിൽ വെച്ച് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ സാന്നിധ്യത്തിലാണ് ദീർഘകാല വിസ പതിച്ച പാസ്േപാർട്ട് നൽകിയത്. 1305 ദിർഹമാണ് വിസ ഫീസ് ഇൗടാക്കിയത്. അഞ്ചു മിനിറ്റിനകം വിസ ലഭ്യമാക്കിയതായും യു.എ.ഇയുടെ സ്നേഹവായ്പ്പിൽ അതീവ സന്തുഷ്ടനാണെന്നും വാസു ശ്രോഫ് പറഞ്ഞു.
1960ൽ മുംബൈയിൽ നിന്ന് കപ്പൽ കയറി യു.എ.ഇയിൽ എത്തിയ വാസു ശ്രോഫ് ഇന്ന് ഗൾഫ് മേഖലയാകെ പരന്നു കിടക്കുന്ന വ്യവസായ ശൃംഖലയുടെ അധിപനാണ്. യു.എ.ഇയുടെ തുറന്ന മനസാണ് തന്നെയും തന്നെപ്പോലുള്ള നൂറുകണക്കിന് പ്രവാസികളെയും വളർത്തി വലുതാക്കിയതെന്നും ആ സ്നേഹം കൂടുതൽ ശക്തമായി പകർന്നു നൽകുകയാണിപ്പോഴെന്നും അദ്ദേഹം പ്രതികരിച്ചു. നമ്മുടെ സ്വന്തം എന്ന ബോധ്യം കൂടുതൽ ശക്തിപ്പെടുത്താൻ ഇൗ നടപടി സഹായകമാവും എന്നാണ് ഖുശി ഖത്വാനി അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
