Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജു​ബൈ​ൽ ​െഎ​ല​ൻ​ഡ്​...

ജു​ബൈ​ൽ ​െഎ​ല​ൻ​ഡ്​ വി​ക​സ​നം: 500 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക്​ ക​രാ​ർ

text_fields
bookmark_border
ജു​ബൈ​ൽ ​െഎ​ല​ൻ​ഡ്​ വി​ക​സ​നം: 500 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക്​ ക​രാ​ർ
cancel
camera_alt??????? ??????????? ???????? ?????????????? ?????????

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ജു​ബൈ​ൽ ​െഎ​ല​ൻ​ഡി​െ​ൻ​റ വി​ക​സ​ന​ത്തി​നു​ള്ള 500 കോ​ടി ദി​ർ​ഹ​മിെ​ൻ​ റ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഗ​ൾ​ഫ്​ കോ​ൺ​ട്രാ​ക്​​ടേ​ഴ്​​സ്​ ക​മ്പ​നി​ക്ക്​ ക​രാ​ർ ന​ൽ​കി. റോ​ ഡു​ക​ളും മ​റ്റു അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള പ്ര​വൃ​ത്തി​ക​ ൾ ക​മ്പ​നി ഉ​ട​ൻ ആ​രം​ഭി​ക്കും. 2020 ജ​നു​വ​രി​യോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ജു​ബൈ​ൽ ​െഎ​ല​ൻ​ഡ്​ ഇ​ൻ​വെ​സ്​​റ്റ്​​മെ​ൻ​റ്​ ക​മ്പ​നി (ജെ.​െ​എ.​െ​എ.​സി) പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക​രാ​ർ പ്ര​കാ​രം 25 ല​ക്ഷം ഘ​ന​മീ​റ്റ​ർ കു​ഴി​യെ​ടു​ത്ത്​ മ​ണ്ണ്​ നീ​ക്കി 40 കി​ലോ​മീ​റ്റ​ർ റോ​ഡും 800 താ​മ​സ​കേ​ന്ദ്ര​ങ്ങ​ളും നി​ർ​മി​ക്ക​ണം. ഇ​മ​റാ​ത്തി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും താ​മ​സ​യി​ട​ങ്ങ​ളും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണ്​ ജു​ബൈ​ൽ ​െഎ​ല​ൻ​ഡി​ലെ മു​ഖ്യ ലക്ഷ്യമെ​ന്ന്​ ജെ.​െ​എ.​െ​എ.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ മു​നീ​ർ ഹൈ​ദ​ർ പ​റ​ഞ്ഞു. യാ​സ്​ ​െഎ​ല​ൻ​ഡി​നും സാ​ദി​യാ​ത്​ ​െഎ​ല​ൻ​ഡി​നും ഇ​ട​യി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന ജു​ബൈ​ലി​ലേ​ക്ക്​ വാ​ഹ​ന​ത്തി​ൽ​ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ 15 മി​നി​റ്റ്​​കൊ​ണ്ട്​ എ​ത്താം. 400 ഹെ​ക്​​ട​റി​ൽ ഉ​യ​ർ​ന്ന ചെ​ല​വി​ലു​ള്ള​തും മി​ത​മാ​യ ചെ​ല​വി​ലു​ള്ള​തു​മാ​യ വീ​ടു​ക​ൾ, ചി​ല്ല​റ​വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ, ഒാ​ഫി​സു​ക​ൾ, റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പ​ദ്ധ​തി.

മ​റാ​ഫ അ​ൽ ജു​ബൈ​ൽ, നാ​ദ്​ അ​ൽ ദ​ബി, സീ​ഫ്​ അ​ൽ ജു​ബൈ​ൽ, ​െഎ​ൻ അ​ൽ മ​ഹ, സൂ​ഖ്​ അ​ൽ ജു​ബൈ​ൽ, ബി​ദാ അ​ൽ ജു​ബൈ​ൽ ആ​റ്​ നി​ക്ഷേ​പ മേ​ഖ​ല ഗ്രാ​മ​ങ്ങ​ളാ​ണ്​ പ​ദ്ധ​തി​യി​ലു​ണ്ടാ​വു​ക. ഇ​വി​​ടെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും വ​സ്​​തു​ വാ​ങ്ങാ​ൻ സാ​ധി​ക്കും. വി​ദേ​ശി​ക​ൾ​ക്ക്​ വ​സ്​​തു വാ​ങ്ങാ​ൻ സാ​ധി​ക്കു​ന്ന ത​ര​​ത്തി​ൽ ഏ​പ്രി​ലി​ൽ അ​ബൂ​ദ​ബി എ​മി​റേ​റ്റ്​ പു​തി​യ ഉ​ട​മാ​വ​കാ​ശ നി​യ​മം പാ​സാ​ക്കി​യി​രു​ന്നു. 5000 മു​ത​ൽ 6000 വ​രെ പേ​ർ​ക്കാ​ണ്​ ജു​ബൈ​ൽ ​െഎ​ല​ൻ​ഡി​ൽ വീ​ടു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ​വി​ല്ല​ക​ൾ​ക്കൊ​ന്നും 15 മീ​റ്റ​റി​ല​ധി​കം ഉ​യ​രം അ​നു​വ​ദി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story