Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ 26 മു​ത​ൽ...

ഷാ​ർ​ജ​യി​ൽ 26 മു​ത​ൽ 28 വ​രെ ഇ​മാ​റാ​ത്തി പു​സ്​​ത​കോ​ത്സ​വം

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ 26 മു​ത​ൽ 28 വ​രെ ഇ​മാ​റാ​ത്തി പു​സ്​​ത​കോ​ത്സ​വം
cancel

ഷാ​ർ​ജ: പ്ര​ഥ​മ ഇ​മാ​റാ​ത്തി പു​സ്​​ത​കോ​ത്സ​വം ഇൗ ​മാ​സം 26 മു​ത​ൽ 28 വ​രെ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റോ​ഡി​ന് സ ​മീ​പം സ്​​ഥി​തി ചെ​യ്യു​ന്ന ഷാ​ർ​ജ ബു​ക് അ​തോ​റി​റ്റി ആ​സ്​​ഥാ​ന​ത്ത് ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​ഹ​മ ്മ​ദ് ബി​ൻ റ​ക്കാ​ദ് അ​ൽ അം​റി പ​റ​ഞ്ഞു. മെ​യ് 26 ഇ​മാ​റാ​ത്തി റൈ​റ്റേ​ഴ്സ്​ ഡേ ​ആ​യി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വ ും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പു​ല​മാ​യ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ക.

രാ​ത്രി 9.30 മു​ത​ൽ പു​ല​ർ​ച്ചെ 12.30വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ക​യെ​ന്ന് ബു​ക് അ​തോ​റി​റ്റി ഫെ​യ​ർ ആ​ൻ​ഡ് ഫെ​സ്​​റ്റി​വ​ൽ​സ്​ ഡ​യ​റ​ക്ട​ർ ഖൗ​ല അ​ൽ മു​ജൈ​നി പ​റ​ഞ്ഞു. ഷാ​ർ​ജ​യെ യു​നെ​സ്​​കോ ലോ​ക പു​സ്​​ത​ക ത​ല​സ്​​ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​മാ​റാ​ത്തി പു​സ്​​ത​കോ​ത്സം ന​ട​ക്കു​ക.

സ്വ​ദേ​ശി എ​ഴു​ത്തു​കാ​ർ​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും വേ​ദി​ക​ളും ഒ​രു​ക്കു​ക, ഇ​മാ​റാ​ത്തി ച​രി​ത്രം സം​സ്​​കാ​രം പൈ​തൃ​കം എ​ന്നി​വ ലോ​ക​ത്തി​ന് പ​ക​ർ​ന്ന് കൊ​ടു​ക്കു​ക, ലോ​ക പ്ര​ശ​സ്​​ത പ്ര​സാ​ധ​ക​രു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും ഇ​ട​യി​ലേ​ക്ക് ഇ​മാ​റാ​ത്തി എ​ഴു​ത്തു​കാ​രെ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളാ​ണ് പു​സ്​​ത​കോ​ത്സ​വ​ത്തി​െ​ൻ​റ കാ​ത​ലെ​ന്ന റ​ക്കാ​ദ് പ​റ​ഞ്ഞു. 22 പ്ര​സാ​ധ​ക​രാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story