Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ല​വി​വ​ര പ​ട്ടി​ക...

വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ടി​വീ​ഴും

text_fields
bookmark_border
വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ടി​വീ​ഴും
cancel

ഷാ​ർ​ജ: റ​മ​ദാ​ൻ ക​ണ​ക്കി​ലെ​ടു​ത്ത് തോ​ന്നി​യ വി​ല​ക്ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​രെ വ​ര​ച്ച വ​ര​യി​ ൽ നി​റു​ത്താ​ൻ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം. ച​ന്ത​ക​ളി​ലെ​ല്ലാം വി​ല​വി​വ​ര പ​ട്ടി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ ക ാ​ണ​ത​ക്ക വി​ധം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. അ​തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന വി​ല​യി​ലു ം കൂ​ട്ടി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ലോ, ക​ണ്ടെ​ത്തി​യാ​ലോ ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

യു.​എ.​ഇ​യി​ലെ എ​ല്ലാ​ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ക​ർ ഏ​ത് സ​മ​യ​ത്തും ക​ട​ന്ന് വ​ന്നേ​ക്കാം. വി​ല​വി​വ​ര പ​ട്ടി​ക​ക്ക് പു​റ​മെ, സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ൻ​മ​യും പ​രി​ശോ​ധി​ക്കും. സ്​ഥാ​പ​ന​ത്തി​ലെ ശു​ചി​ത്വം, ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണം, വ്യ​ക്തി ശു​ചി​ത്വം, പ​രി​സ​രം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ വ​രും.

ഷാ​ർ​ജ​യി​ലെ പ്ര​ധാ​ന ജ​ന​റ​ൽ മാ​ർ​ക്ക​റ്റി​ൽ വി​ല​വി​വ​ര പ​ട്ടി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ണു​ന്ന വി​ധ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന താ​ക്കീ​തും മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​രു​ന്നു. അ​ത​ത് എ​മി​റേ​റ്റു​ക​ളി​ലെ സാ​മ്പ​ത്തി​ക കാ​ര്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. പോ​യ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story