Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightെഎ.​െഎ.സി ഇഫ്​താറിൽ...

െഎ.​െഎ.സി ഇഫ്​താറിൽ ഒത്തുചേർന്ന സന്തോഷം പങ്കിട്ട്​ ന്യൂസിലൻഡ്​ സ്​ഥാനപതി

text_fields
bookmark_border
െഎ.​െഎ.സി ഇഫ്​താറിൽ ഒത്തുചേർന്ന സന്തോഷം പങ്കിട്ട്​ ന്യൂസിലൻഡ്​ സ്​ഥാനപതി
cancel
camera_alt?????? ???.???.?? ???????????? ????????? ??????????? ????????? ?????? ???????????, ??????? ????? ??????????? ???? ????? ???? ?????? ??????, ???.???.?? ?????????? ??????? ??????????

അബൂദബി: അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​െൻറർ (​െഎ.​െഎ.സി) സംഘടിപ്പിച്ച ഇഫ്​താറിൽ പ​െങ്കടുത്തതി​​െൻറ ആവേശം പ്രകടി പ്പിച്ച്​ യു.എ.ഇയിലെ ന്യൂസിലൻഡ്​ സ്​ഥാനപതി മാത്യു ഹോക്കിൻസ്​. ​െഎ.​െഎ.സി തിങ്കളാഴ്​ച സംഘടിപ്പിച്ച ഇഫ്​താറിലാ ണ്​ സ്​ഥാനപതി മുഖ്യാതിഥിയായി എത്തിയത്​.
ഇഫ്​താറിൽ കൂടാനായതി​​െൻറ സന്തോഷം അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയ ും ചെയ്​തു. ‘​െഎ.​െഎ.സി പ്രസിഡൻറ്​ ബാവഹാജിക്കും സ​െൻററിലെ എ​​െൻറ എല്ലാ പുതിയ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

ഇഫ്​താർ സായാഹ്​നത്തിൽ നിങ്ങൾ എനിക്ക്​ ഉദാരമായ ആതിഥ്യം നൽകി. ക്രൈസ്​റ്റ്​ ചർച്ചിലെയും ന്യൂസിലൻഡിലെയും ജനങ്ങൾക്ക്​ വേണ്ടിയുള്ള എല്ലാ വിധ സന്ദേശങ്ങൾക്കും ഞാൻ നന്ദി പറയുകയും ചെയ്യുന്നു’ എന്നാണ്​ മാത്യു ​േഹാക്കിൻസ്​ ​ട്വിറ്ററിൽ കുറിച്ചത്​. കൂടാതെ ഇഫ്​താറി​​െൻറ വിവിധ ഫോ​േട്ടാകളും അദ്ദേഹം പോസ്​റ്റ്​ ചെയ്​തു. ന്യൂസിലൻഡ്​ സ്​ഥാനപതിയുടെ സാന്നിധ്യം ആ രാജ്യം സഹിഷ്ണുതക്കും സൗഹാർദത്തിനും നൽകുന്ന വലിയ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും ഇത്​ ഏറെ ആഹ്ലാദം പകരുന്നതാണെന്നും ​െഎ​.​െഎ.സി ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് പറഞ്ഞു.

നൂറുകണക്കിനാളുകൾ പ​െങ്കടുത്ത ഇഫ്​താറിൽ പി. ബാവഹാജി അധ്യക്ഷത വഹിച്ചു. എം.പി.എം. റഷീദ് സ്വാഗതവും ​െഎ​.​െഎ.സി വൈസ് പ്രസിഡൻറ്​ ടി.കെ. അബ്​ദുൽ സലാം നന്ദിയും പറഞ്ഞു. സിംസാറുൽ ഹഖ് ഹുദവി, ഇന്ത്യൻ എംബസി ​െഡപ്യൂട്ടി ചീഫ് ഒാഫ്​ മിഷൻ സ്മിതാ പാന്ത്, അബൂദബി സെക്യൂരിറ്റി പൊലീസ് മേധാവി ക്യാപ്റ്റൻ ഖാലിദ് അബ്​ദുല്ല അഹമ്മദ് അൽ ഹമ്മാദി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story