Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകപ്പലാക്രമണം...

കപ്പലാക്രമണം നടത്തിയത്​ ആ​ര്​, എന്തിന്​; ‘സിദ്ധാന്ത’ങ്ങൾ പലത്​

text_fields
bookmark_border
കപ്പലാക്രമണം നടത്തിയത്​ ആ​ര്​, എന്തിന്​; ‘സിദ്ധാന്ത’ങ്ങൾ പലത്​
cancel
camera_alt????????????? ????? ?????????? ????? ??????? ????????

അബൂദബി: ഫുജൈറയുടെ കിഴക്കൻ തീരത്ത്​ ഒമാൻ ഉൾക്കടലിൽ അട്ടിമറി ലക്ഷ്യമിട്ട്​ നാല്​ കപ്പലുകൾക്ക്​ നേരെ ആക്രമണം ന ടത്തിയത്​ ആര്​, എന്തിന്​ എന്നീ ചോദ്യങ്ങൾക്ക്​ ഇനിയും വ്യക്​തമായ ഉത്തരമായില്ല. ഇതു സംബന്ധിച്ച്​ ഒൗദ്യോഗിക വ ൃത്തങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ആരും മുന്നോട്ടുവന്നി ട്ടുമില്ല. ആക്രമണവുമായി ബന്ധപ്പെട്ട്​ രണ്ട്​ സാധ്യതകളാണ്​ വിദഗ്​ധർ മുന്നോട്ട്​ വെക്കുന്നത്​. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന്​ ഗൾഫ്​ സമുദ്ര പരിധിയിൽ യു.എസ്​ പടക്കപ്പൽ വിന്യസിച്ച സാഹചര്യത്തിൽ അവരുടെ സാന്നിധ്യം വ്യാപിപ്പിക്കാതിരിക്കാൻ കപ്പലുകൾ പ്രയാസരഹിതാമയി ആക്രമിക്കാൻ കഴിയും എന്ന സന്ദേശം നൽകുകയായിരുന്നുവെന്നാണ്​ ഇതിലൊന്ന്​.

മേഖലയിലെ സംഘർഷം മൂർച്​ഛിക്കുന്നതിന്​ വേണ്ടി മറ്റേതെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട ഭീകരവാദികളായിരിക്കാം ആക്രമണം നടത്തിയതെന്നാണ്​ രണ്ടാമത്തെ നിഗമനം.ആക്രമണം നടത്തിയവർക്ക്​ ദൗത്യവുമായി ബന്ധപ്പെട്ട്​ ഉയർന്ന അറിവും വിഭവവും ഉണ്ടായിരുന്നുവെന്നാണ്​ വിദഗ്​ധർ കരുതുന്നത്​. ഇത്തരത്തിൽ ആക്രമണം നടത്താനുള്ള ശേഷി ആർക്കാണെന്നതാണ്​ അന്വേഷകർ തിരക്കുന്നത്​. പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്​ധൻ കപ്പലിൽ സ്​ഫോടക വസ്​തു സ്​ഥാപിച്ചതാകാമെന്ന സംശയവും വിദഗ്​ധർ ഉന്നയിക്കുന്നുണ്ട്​. കപ്പൽ മുക്കുക എന്നതിലുപരി നാശനഷ്​ടം വരുത്തുക എന്നതായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.

ആക്രമണകാരികൾക്ക്​ കപ്പലുകൾ മുക്കാൻ ഉദ്ദേശ്യമില്ലാത്തതോ അല്ലെങ്കിൽ അവർക്ക്​ അതിന്​ ശേഷിയില്ലാത്തതോ ആയിരിക്കാമെന്ന്​ അബൂദബി ആസ്​ഥാനമായ ഗ്ലോബൽ സെക്യൂരിറ്റി ആൻഡ്​ ഡിഫൻസ്​ അ​ഫയേഴ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാൻ സായിദ്​ ഗോനിം അഭിപ്രായപ്പെടുന്നു. കപ്പൽ കമ്പനിയുമായി വിദ്വേഷമുള്ളവരാകാം ആക്രമണത്തിന്​ പിന്നിലുള്ളതെന്ന്​ കരുതുന്നവരുമുണ്ട്​. നോർവേയുടെ എണ്ണക്കപ്പലായ ‘ആൻഡ്രിയ വിക്​ടറി’യിൽ ജല മൈൻ ആണ്​ തുള വീഴ്​ത്തിയതെന്ന്​ മാരിടൈം കൺസൾട്ടൻസി കമ്പനിയായ പി.​സി.എ മാരിടൈം ഡയറക്​ടർ പീറ്റർ കുക്ക്​ വ്യക്​തമാക്കുന്നു. മൈനുകൾ നിർമിക്കാൻ എളുപ്പവും ചെലവ്​ കുറവുമാണ്​. കപ്പലുകളിൽ എളുപ്പത്തിൽ ഇവ ഘടിപ്പിക്കാമെനും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story