ഫുജൈറയിൽ നാല് വാണിജ്യ കപ്പലുകൾ അട്ടിമറിക്കാൻ ശ്രമം
text_fieldsഅബൂദബി: ഫുജൈറയുടെ കിഴക്കൻ തീരത്ത് നാല് വാണിജ്യ കപ്പലുകൾ അട്ടിമറിക്കാൻ ശ്രമം ന ടന്നതായി യു.എ.ഇ വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഒമാൻ ഉൾക്ക ടലിൽ യു.എ.ഇ സമുദ്രപരിധിയിലാണ് ഞായറാഴ്ച അട്ടിമറിശ്രമം നടന്നത്. ബന്ധപ്പെട്ട അ ധികൃതർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ദേശീയ^അന്ത ർദേശീയ സ്ഥാപനങ്ങളുെട സഹകരണത്തോടെ അേന്വഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാ ലയം വ്യക്തമാക്കി.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. ദോഷകരമായ രാസവസ്തുക്കളോ ഇന്ധനമോ ചോർന്നിട്ടില്ല. കപ്പലുകൾ അട്ടിമറിക്കാനും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കാനുമുള്ള പ്രവർത്തനങ്ങൾ ഗുരുതതരമാണ്. കടൽ ഗതാഗത സുരക്ഷയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം സംഘങ്ങളെ തടയേണ്ടതിെൻറ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. അതേസമയം, ഞായറാഴ്ച ഫുജൈറ തുറമുഖത്ത് സ്ഫോടനമുണ്ടായെന്ന പ്രചാരണം മന്ത്രാലയം നിഷേധിച്ചു. തുറമുഖ പ്രവർത്തനം പതിവ് പോലെ നടക്കുന്നതായും അധികൃതർ അറിയിച്ചു.
ഫുജൈറ തുറമുഖത്ത് സ്ഫോടനമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു
ഫുജൈറ: എമിറേറ്റിലെ തുറമുഖത്ത് ഞായറാഴ്ച സ്ഫോടനമുണ്ടായെന്ന റിപ്പോർട്ടുകൾ ഫുജൈറ സർക്കാർ നിഷേധിച്ചു. ചില റഷ്യൻ ന്യൂസ് ഏജൻസികളിൽ വന്ന റിപ്പോർട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രഭാതത്തിലുണ്ടായ സ്ഫോടനത്തിൽ പത്തോളം എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു എന്നായിരുന്നു റിപ്പോർട്ട്.
തുറമുഖത്ത് ഇത്തരമൊരു സ്ഫോടനമുണ്ടായിട്ടില്ലെന്നും തുറമുഖ പ്രവർത്തനം പതിവുപോലെ നടക്കുന്നുണ്ടെന്നും സർക്കാർ മീഡിയ ഒാഫിസ് പ്രസ്താവനയിൽ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങൾ റിപ്പോർട്ടുകളിൽ കൃത്യത പാലിക്കണമെന്നും വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് ഒൗദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം നേടണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
