Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇടുപ്പ്​ മാറ്റിവെക്കൽ...

ഇടുപ്പ്​ മാറ്റിവെക്കൽ ശസ്​ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ചു

text_fields
bookmark_border
ഇടുപ്പ്​ മാറ്റിവെക്കൽ ശസ്​ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ചു
cancel
camera_alt?????? ??? ???????????

ദുബൈ: ഇടുപ്പ്​ മാറ്റിവെക്കൽ ശസ്​ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ദുബൈ ആരോഗ് യ അതോറിറ്റിയുടെ (ഡി.എച്ച്​.എ) അന്വേഷണം. മേയ്​ ഒമ്പതിനാണ്​ 42കാരിയായ ബെറ്റി റിത ഫെർണാണ്ടസ്​ ശസ്​ത്രക്രിയക്കിടെ മരിച്ചത്​. തുടർന്ന്​ ഭർത്താവ്​ ഡി.എച്ച്​.എക്ക്​ പരാതി നൽകുകയായിരുന്നു.

ഇതു സംബന്ധിച്ച കേസ്​ അ​ന്വേഷണത്തിലാണെന്ന്​ ഡി.എച്ച്​.എ ഹെൽത്ത്​ റെഗുലേഷൻ മേഖല സി.ഇ.ഒ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. സംഭവത്തിൽ ആശുപത്രി ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്​. ജന്മനാ ഉള്ള പ്രശ്​നം കാരണം ബെറ്റിയുടെ ഇടുപ്പിന്​ ചെറിയ തോതിൽ സ്​ഥാനഭ്രംശം സംഭവിച്ചിരുന്നു.

ഇത്​ പരിഹരിക്കാനാണ്​​ ദുബൈ അൽ ബർഷയിലെ അൽ സഹ്​റ ആശു​പത്രി ഒാർത്തോപീഡിക്​ കൺസൾട്ടൻറ്​ ഡോ. സമീഹ്​ തറബിചിയുടെ മേൽനോട്ടത്തിൽ ശസ്​ത്രക്രിയക്ക്​ വിധേയയാകാൻ തീരുമാനിച്ചത്​. ഇതിനായി മേയ്​ ഒമ്പതിനാണ്​ രണ്ട്​ കുട്ടികളുടെ അമ്മയായ ബെറ്റി ആശുപത്രിയിൽ അഡ്​മിറ്റ്​ ചെയ്യപ്പെട്ടത്​.
ശസ്​ത്രക്രിയക്കിടെ ബെറ്റിയുടെ ആരോഗ്യ സ്​ഥിതി സങ്കീർണമാവുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ ഒാപറേഷൻ തിയറ്റിലാണ്​ ബെറ്റി മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story