സൗന്ദര്യവർധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ബോധം നശിച്ചു; ദുബൈയിൽ ക്ലിനിക് അടപ്പിച്ചു
text_fieldsദുബൈ: സൗന്ദര്യം വർധിപ്പിക്കാൻ മൂക്കിന് ശസ്ത്രക്രിയ നടത്തവേ ഇമറാത്തി യുവതിക്ക് ബോധം നശിച്ച സംഭവത്തിൽ ദുബ ൈ ആരോഗ്യ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ദുബൈ ഫസ്റ്റ് മെഡ് ഡേ സർജറി സെൻററിൽ നടത്തിയ ശസ്ത്രക്രിയക്ക ിടെ 24കാരിക്കാണ് മസ്തിഷ്ക തകരാർ സംഭവിച്ച് ബോധം നശിച്ചത്. അനസ്തറ്റിസ്റ്റിെൻറയും സർജെൻറയും കൃത്യ വിലോപമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ദുബൈ ആരോഗ്യ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ദേര മുറഖബാത്തിലുള്ള സെൻറർ അന്വേഷണം പൂർത്തിയാകുന്നത് വരെ അടച്ചിടാൻ ഉത്തരവിട്ടുണ്ട്. രണ്ട് ഡോക്ടർമാരോട് ചികിത്സയിൽനിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്. ഡോക്ടർമാർക്കെതിരെ നിയമനടപടി ആരംഭിച്ചതായി ദുബൈ ആരോഗ്യ അതോറിറ്റിയൂടെ റെഗുലേഷൻ വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. ശസ്ത്രക്രിയക്കിടെ യുവതിയുടെ രക്തയോട്ടം വല്ലാതെ കുറയുകയും രക്തസമ്മർദം വർധിക്കുകയുമായിരുന്നു.
തുടർന്ന് തലച്ചോറിലേക്ക് ഒാക്സിജൻ എത്താതെ മിനിറ്റുകളോളം ഹൃദയം നിലച്ചു. തുടർന്ന് ബോധരഹിതയാവുകയായിരുന്നു. 16 ദിവസമായി യുവതി അബോധാവസ്ഥയിൽ തുടരുകയാണ്. ശസ്ത്രക്രിയക്ക് മുമ്പ് യുവതിക്ക് ഹൃദയസംബന്ധമായതോ രക്തക്കുഴൽ സംബന്ധമായതോ ആയ അസുഖങ്ങളൊന്നും ഉള്ളതായി മെഡിക്കൽ ഫയലുകളിലോ രേഖകളിലോ കാണുന്നില്ലെന്ന് ദുബൈ ആരോഗ്യ അതോറിറ്റി വ്യക്തമാക്കി. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ രണ്ട് ഡോക്ർമാരുടെ കൃത്യവിലോപമാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
