യാത്ര ക്ലേശം പരിഹരിക്കാന്‍ സിഗ്നലുകള്‍ സ്മാര്‍ട്ടായി
text_fieldsഷാര്‍ജ: പഴയ സിഗ്നല്‍ സംവിധാനങ്ങളില്‍ നിന്ന് ഷാര്‍ജയിലെ കവലകള്‍ മാറികൊണ്ടിരിക് കുകയാണ്. ഒന്ന്, രണ്ട്, മൂന്ന് അനുപാതത്തിലാണ് മൂമ്പ് സിഗ്നലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സ്മാര്‍ട്ട് സംവിധാനത്തോടുകൂടിയ സിഗ്നലുകള്‍ വന്നതോടെ ഏതുവാഹനമാണ്, റോഡിലെ സിഗ്നലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഇലക്ട്രോണിക്സ് സെന്‍സറുകളില്‍ ആദ്യമത്തെുന്നത് ആ ഭാഗത്തെ സിഗ്നലായിരിക്കും ആദ്യം തുറക്കുക. ഓരോഭാഗത്തേയും സിഗിനലുകള്‍ തുറക്കുന്നതും കാത്തിരുന്ന പഴയകാലം മാറുകയാണ്.
റോഡുകളിലെ തിരക്കില്‍ കാര്യമായ മാറ്റം വരുത്താന്‍ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്ന് വകുപ്പ് ഡയറക്ടര്‍ ഡോ. മുഹ്സിന് ബല്‍വാന്‍ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബൂ അലിയന് കവലയിലാണ് സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകാതെ ഇവ മറ്റിടങ്ങളിലും സ്ഥാപിക്കുമെന്ന് ഷാര്‍ജ ഗതാഗത വിഭാഗം പറഞ്ഞു.
എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്ന വയര്‍ലസ് ഗാഡ്ജെറ്റ് സംവിധാനമാണ് ഇതിെൻറ പ്രത്യേകത. 10 വര്‍ഷം വരെ പ്രവര്‍ത്തനശേഷി ലഭിക്കുന്ന ബാറ്ററികളാണ് ഇതിന് ഊര്‍ജ്ജം പകരുന്നത്. ഗതാഗത മേഖലയില്‍ നൂതന പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിര്‍ദേശമുണ്ടെന്നും പടിപടിയായി അവ നടപ്പിലാക്കിവരികയാണെന്നും ബല്‍വാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
