Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനെ വരവേൽക്കാൻ...

റമദാനെ വരവേൽക്കാൻ വിപണി ഒരുങ്ങി; ഈത്തപ്പഴം കിലോക്ക് നാലു ദിർഹം മുതൽ

text_fields
bookmark_border
റമദാനെ വരവേൽക്കാൻ വിപണി ഒരുങ്ങി; ഈത്തപ്പഴം കിലോക്ക് നാലു ദിർഹം മുതൽ
cancel
camera_alt???? ?? ???????? ?????????????????????????? ????? ????????

ഷാർജ: റമദാൻ വിളിപ്പാടകലെ നിൽക്കെ വൻ ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് കച്ചവട സ്​ഥാപനങ്ങൾ. സാധാരണക്കാർക്ക് വലിയ ആശ്വാസപകരുന്ന തരത്തിലുള്ള ആനുകൂല്യങ്ങളാണ് മിക്ക കച്ചവട സ്​ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. സ്​ഥാപനങ്ങൾക്കകത്തും പുറത്തും റമദാനെ സ്വാഗതം ചെയ്യുന്ന അലങ്കാരങ്ങളും സ്​ഥാപിച്ചിട്ടുണ്ട്. അറബ് സംസ്​കൃതിയുടെ വെട്ടമായ റാന്തലും പാനീസുമാണ് അലങ്കാരങ്ങളിൽ മുന്നിൽ. റമദാൻ പ്രമാണിച്ച് ഷാർജയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ,

ഇറാഖി ഈത്തപ്പഴമായ അൽ സഹ്ദി കിലോക്ക് 3.99 ദിർഹമിനാണ് വിൽക്കുന്നത്. 10 കിലോക്ക്​ നൂറ്​ ദിർഹം വിലവരുന്ന അൽ സാദ് ഖലാസ്​ 55 ദിർഹമിനും. നാലുകിലോ പഞ്ചസാര 7.00 ദിർഹത്തിനും ഓറഞ്ച് കിലോക്ക് 2.00 ദിർഹമുമാണ് വില. മിക്കയിടങ്ങളിലും ഇത്തരത്തിൽ തന്നെയാണ് വിലനിലവാരം. ചെറിയ മാറ്റങ്ങൾ പ്രകടമാണ്. വൻ വില ഉണ്ടായിരുന്ന മുരിങ്ങക്കായക്ക് കിലോക്ക് 6.00 ദിർഹവും, കാബേജ്, 2.00, വഴുതന 3.00, കാപ്സികം 2.00, ബദമി മാങ്ങ 8.00, കൈതച്ചക്ക 3.00 തുടങ്ങി, പാൽ, ചായപ്പൊടി, ധാന്യങ്ങൾ, അരി, പഴവർഗങ്ങൾ, മീൻ, ഇറച്ചി, ബേക്കറി സാധനങ്ങൾ, കശുവണ്ടി, ഉണക്ക മുന്തിരി, കോഴി മുട്ട, ജ്യൂസുകൾ എന്നിവക്കെല്ലാം വിലകുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക സ്​ഥാപനങ്ങളിലും മൂന്നും നാലും ദിവസം ഈ ആനുകൂല്യം ലഭിക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് കുടുംബ ബജറ്റ് താളംതെറ്റാതെ നോക്കാനുമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story