Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനിൽ...

റമദാനിൽ മൂവായിരത്തിലേറെ തടവുകാരെ മോചിപ്പിച്ച്​ ഭരണാധികാരികൾ

text_fields
bookmark_border
റമദാനിൽ മൂവായിരത്തിലേറെ തടവുകാരെ മോചിപ്പിച്ച്​ ഭരണാധികാരികൾ
cancel

അബൂദബി: അനുഗ്രഹങ്ങളുടെയും കാരുണ്യത്തി​​െൻറയും കാലമായ റമദാനെ വരവേൽക്കാൻ ലോകം ഒരുങ്ങവെ രാജ്യത്തെ തടവറകളിൽ നിന്ന്​ ആയിരക്കണക്കിന്​ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. പ്രസിഡൻറ്​ ശൈഖ്​ ഖലീഫയും ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ ഭരണാധികാരികളുമാണ്​ ഉത്തരവുകളിറക്കിയത്. വിവിധ ജയിലുകളിൽ പല കുറ്റങ്ങളിലായി ശിക്ഷ അനുഭവിച്ചുവരുന്ന 3005 തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനുമാണ്​ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ ഉത്തരവ്​.

ജീവിതത്തി​​െൻറ ഒരു പ്രത്യേക സന്ദർഭത്തിൽ കുറ്റങ്ങളിൽ പെട്ടുപോയ മനുഷ്യർക്ക്​ തെറ്റുതിരുത്താനും പുതുജീവിതം ആരംഭിച്ച്​ കുടുംബങ്ങൾക്ക്​ സന്തോഷം പകരുവാനും അവസ​രമൊരുക്കുന്നതി​​െൻറ ഭാഗമായാണ്​ ശൈഖ്​ ഖലീഫയുടെ തീരുമാനം. ഷാർജയിലെ ജയിലുകളിൽ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാനാണ്​ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടത്​.
ഇന്ത്യക്കാരുൾപ്പെടെയുള്ള തടവുകാർക്കാണ് മോചനം ലഭിക്കുക.

ജയിൽവാസ കാലത്തെ സ്വഭാവ സവിശേഷതകൾ കണക്കിലെടുത്താണ് ആളുകളെ വിട്ടയക്കുന്നത്. തടവറ കാലത്തെ മാനസാന്തരത്തിലൂടെ ശിഷ്​ടകാലം കുടുംബവുമൊത്ത് സാധാരണ ജീവിതം നയിക്കാനുള്ള അവസരം ഇവർക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഷാർജ പൊലീസ്​ കമാൻഡർ ഇൻ ചീഫ് സെയിഫ് മുഹമ്മദ് അൽ സഅരി അൽ ഷംസി പറഞ്ഞു. റാസൽഖൈമയിലെ തടവറകളിൽ നിന്ന്​ 306 പേരെ വിട്ടയക്കുമെന്നാണ്​ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഉൗദ്​ ബിൻ സഖർ അൽ ഖാസിമിയുടെ പ്രഖ്യാപനം.

ഉമ്മുൽ ഖുവൈനിലെ ജയിലുകളിൽ നിന്ന്​ കുറച്ച്​ തടവുകാരുടെ മോചനം സംബന്ധിച്ച്​ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ്​ സഉൗദ്​ ബിൻ റാഷിദ്​ അൽ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്​. തടവുകാരുടെ മോചനം എളുപ്പത്തിൽ സാധ്യമാക്കുമെന്നും പലർക്കും റമദാൻ ആദ്യ ഘട്ടത്തിൽ തന്നെ കുടുംബവുമൊത്ത്​ ചേരുവാൻ സൗകര്യമൊരുക്കുമെന്നും അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story