സഞ്ചാരത്തിൻെറ മഹാമേളക്ക് തുടക്കം
text_fieldsദുബൈ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ വിനോദ യാത്രാ^ ആതിഥ്യ വിപണികളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം) 26ാം അധ്യായത്തിന് തുടക്കമായി. മുഹമ്മദ് ബിൻ റാശിദ് ആൽ മക് തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉ ദ്ഘാടനം ചെയ്ത ചതുർദിന മേളയിൽ 150 ലേറെ രാജ്യങ്ങളിൽ നിന്നായി 2500 ലേറെ പ്രദർശകരാണ് പങ്കുചേരുന്നത്.
വിവിധ രാജ്യങ്ങളുടെ വിനോദ സഞ്ചാര വകുപ്പുകൾ, ലോക പ്രശസ്തമായ ഹോട്ടൽ ശൃംഖലകൾ, വിനോദ^സാഹസിക സഞ്ചാര കമ്പനികൾ തുടങ്ങിയവർ ഒരുക്കുന്ന പരിപാടിയിൽ രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന കലാകാരും അണിനിരക്കുന്നുണ്ട്. വിനോദ സഞ്ചാര^ആതിഥ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും എ.ടി.എമ്മിലുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ്, സൗദിയ എയർലൈൻസ്, ഫ്ലൈദുബൈ, ടർക്കിഷ് എയർലൈൻസ് തുടങ്ങിയ വിമാന കമ്പനികൾ തങ്ങളുടെ പുതുപുത്തൻ സജ്ജീകരണങ്ങൾ ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കാനുള്ള വേദിയായും എ.ടി.എമ്മിനെ ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയിൽ നിന്ന് വിനോദ സഞ്ചാരം നടത്തുന്നവരുടെ എണ്ണത്തിൽ വന്ന ഗണ്യമായ വർധനയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ത്യൻ സഞ്ചാരികളെ ലാക്കാക്കിയുള്ള പാക്കേജുകളും യാത്രാ പദ്ധതികളും വിവിധ രാജ്യങ്ങളുടെ ടൂറിസം വകുപ്പുകൾ ഒരുക്കുന്നുണ്ട്്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി സ്വാഗതം ചെയ്യുവാൻ തങ്ങൾ തയ്യാറെടുക്കുകയാണെന്ന് മലേഷ്യൻ ടൂറിസം കലാ^സാംസ്കാരിക മന്ത്രി ദത്തുക് മുഹമ്മദിൻ കെതാപി പറഞ്ഞു. 2020ൽ 300 ലക്ഷം സഞ്ചാരികളെ രാജ്യത്ത് എത്തിക്കുവാനുള്ള പദ്ധതിയാണ് മലേഷ്യ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
