സർക്കാർ സ്കൂൾ അധ്യാപകർക്ക് ട്യൂഷൻ അനുമതി
text_fieldsഅബൂദബി: വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് യു.എ.ഇയിലെ സർക്കാർ സ്കൂൾ അധ്യാപകർക്ക് ട്യൂഷന് അനുമതി. സ ്വന്തം സ്കൂളിലെ വിദ്യാർഥികളല്ലാത്തവർക്ക് ട്യൂഷൻ നൽകാനാണ് അനുമതി നൽകുന്നത്. സ്കൂൾ പ്രവൃത്തി സമയങ്ങളിൽ ത ന്നെയായിരിക്കും വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുക. വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയിൽ ആദ്യമായാണ് ട്യൂഷന് അനുമതി നൽകുന്നത്. എന്നാൽ, സ്വകാര്യ വിദ്യാലയങ്ങളി ലെ അധ്യാപകർക്ക് ട്യൂഷൻ നൽകാൻ അനുമതി നൽകിയിട്ടില്ല.
ട്യൂഷൻ പദ്ധതിയിൽ പങ്കാളിയാകാൻ സർക്കാർ സ്കൂൾ അധ്യാപകർ ‘ടീച്ച് ഫോർ ദ യു.എ.ഇ’ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരിൽനിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കും. പദ്ധതിയിൽ പങ്കാളികളാകുന്ന അധ്യാപകർക്ക് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രതിഫലം നൽകുക. ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതിയിൽ മികച്ച പ്രകടനം നടത്തുന്ന അധ്യാപകരെ പ്രമോഷന് പരിഗണിക്കും.
വിദ്യാർഥികളെ സമർഥരാക്കുക എന്നതാണ് ട്യൂഷെൻറ ലക്ഷ്യമെന്നും അധ്യാപകർക്ക് ലാഭമുണ്ടാക്കുകയല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൗസിയ ഗാരിബ് അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് അവരുടെ പഠനാവശ്യങ്ങൾ നിവർത്തിക്കുന്ന വിധം കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയാണ്. ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ രക്ഷിതാക്കളെ കൂടുതൽ പണമടക്കാൻ നിർബന്ധിക്കാതെ തന്നെ ട്യുഷൻ സാധ്യത തുറന്നിടുകയാണ്.
ചില വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഇൗ പദ്ധതി. ഒരു വിദ്യാർഥി ഗണിതത്തിന് മോശമാണെങ്കിൽ ആ വിദ്യാർഥിക്ക് ആ വിഷയത്തിലാണ് ട്യൂഷൻ ലഭിക്കുക. ഗണിതത്തിൽ പ്രകടനം മെച്ചപ്പെടുത്തുന്നതോടെ ആ വിദ്യാർഥിക്കുള്ള ട്യൂഷൻ നിർത്തുകയും ചെയ്യും. രക്ഷിതാക്കൾ ഇൗ പദ്ധതിയെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൗസിയ ഗാരിബ് പറഞ്ഞു. വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. ട്യൂഷൻ അധ്യാപകർക്കോ വിദ്യാർഥികൾക്കോ ഭാരം സൃഷ്ടിക്കുന്നില്ല. അധ്യാപകർ അധികം നൽകുന്ന ക്ലാസുകൾ സ്കൂൾ പ്രവൃത്തി സമയത്ത് തന്നെയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
