എട്ട് ലക്ഷം യാത്രികരെ പ്രതീക്ഷിച്ച് ഡി.ഡബ്ലിയു.സി
text_fieldsദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടക്കുന്ന ദിനങ്ങളിൽ ദുബൈ വേൾഡ് സെൻട്രൽ (ഡി.ഡബ്ലിയു.സി) വിമാന ത്താവളം പ്രതീക്ഷിക്കുന്നത് എട്ട് ലക്ഷം യാത്രികരെ. ഒരു റൺവെയുടെ അറ്റകുറ്റപണികൾക്കായി കഴിഞ്ഞ 16 ന് അടച്ച ദുബ ൈ വിമാനത്താവളം അറ്റകുറ്റ പണികൾക്ക് ശേഷം അടുത്ത മാസം 30 നായിരിക്കും തുറക്കുക. പ്രതിദിനം 145 വിമാനങ്ങളാണ് ഡി.ഡബ്ല ിയു.സി ഒരു ദിവസം കൈകാര്യം ചെയ്യുന്നത്.
സാധാരണയിലും ഏഴിരട്ടി വിമാനങ്ങളാണ് ഇപ്പോൾ എത്തുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം32 ശതമാനമാണ് കുറച്ചിരിക്കുന്നത്. എന്നാൽ ഡി.ഡബ്ലിയു.സിയിൽ നിന്ന് അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ 19 ശതമാനം സീറ്റുകളുടെ കുറവ് മാത്രമെ ഉണ്ടാകുന്നുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവെ പുതുക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നൂറുകണക്കിന് ടൺ ഭാരമുള്ള വിമാനങ്ങൾ സെക്കൻറുകളുടെ വിത്യാസത്തിൽ ഇറങ്ങിക്കൊണ്ടേയിരിക്കുന്ന റൺവെയാണിത്. 4.5കിലോമീറ്റർ ടാർമാർക്ക് കൂടാതെ 5500 ലൈറ്റുകളും 800 കിലോമീറ്റർ കേബിളുകളും ഉൾപ്പെടുന്നതാണ് റൺവെ. നിശ്ചിത സമയത്തിനകം നവീകരണം പൂർത്തിയാക്കാൻ 1,900 ജീവനക്കാർ രാപകൽ വിത്യാസമില്ലാതെ ജോലി ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
