ലോകം ഒഴുകിയെത്തും; എക്സ്പോ 2020ൽ പങ്കുചേരുക 192 രാഷ്ട്രങ്ങൾ
text_fieldsദുബൈ: ലോകം കാത്തിരിക്കുന്ന എക്സ്പോ 2020 ദുബൈ പ്രദർശനത്തിൽ പങ്കുചേരാൻ 192രാജ്യങ്ങൾ ഇതിനകം സന്നദ്ധത അറിയിച്ചു .
ഇതോടെ മുൻകാലങ്ങളിൽ അരങ്ങേറിയ എക്സ്പോകളെയെല്ലാം മറികടക്കുന്ന വൈവിധ്യവും വർണാഭവുമായ എക്സ്പോ മുഴു ലോകത്തിെൻറയും സ്പന്ദനം ദുബൈയിൽ മുഴക്കുന്നതാവുമെന്ന് ഉറപ്പായി.
എല്ലാ േലാകരാഷ്ട്രങ്ങളെയും ഒന്നൊഴിയാതെ പങ്കാളികളാവാൻ ക്ഷണിച്ചതായി എക്സ്പോ വക്താവ് അറിയിച്ചു. ഇതിൽ ഇസ്രായേലും ഉൾപ്പെടുമെന്ന് ബ്യൂറോ ഇൻറർനാഷനൽ ഡി എക്സ്പൊസിഷൻ മേധാവി വിസെൻറ ജി. ലോസ്സർടൈൽസ് വ്യക്തമാക്കി. എല്ലാ മാനവികതകളുടെയും കൂടിച്ചേരലായി എക്സ്പോ 2020 മാറും. നൂതനാശയങ്ങൾ, സാംസ്കാരിക വിനിമയം,ക്രിയാത്മകത, പങ്കാളിത്തം എന്നിവ വഴി 170 വർഷങ്ങളായി എക്സ്പോകൾ ലോകത്തെ ഒരുമിച്ചു ചേർത്തു വരികയാണ്.
അഭിമാനകരമായ ആ പരമ്പരയുടെ മുർധന്യരൂപമാവും ദുബൈയിൽ. 2020 ഒക്ടോബർ 20ന് ആരംഭിക്കുന്ന എക്സ്പോ 2021ഏപ്രിൽ 20 വരെ തുടരും.25 ദശലക്ഷം സന്ദർശകരെയാണ് ഇക്കാലങ്ങളിൽ പ്രതീക്ഷിക്കുന്നത്. 2010ൽ ഷാൻഗായിൽ നടന്ന എക്സ്പോയിൽ 73 ദശലക്ഷം സന്ദർശകരും 2015ൽ മിലാനിൽ നടന്ന എക്സ്പോയിൽ 21ദശലക്ഷം സന്ദർശകരുമാണ് എത്തിച്ചേർന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.