Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ൽ...

യു.​എ.​ഇ​യി​ൽ ‘പോ​സി​ബി​ലി​റ്റീ​സ്​ മ​ന്ത്രാ​ല​യം’ രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
യു.​എ.​ഇ​യി​ൽ ‘പോ​സി​ബി​ലി​റ്റീ​സ്​  മ​ന്ത്രാ​ല​യം’ രൂ​പ​വ​ത്​​ക​രി​ച്ചു
cancel

അ​ബൂ​ദ​ബി: ലോ​ക​ത്തെ ആ​ദ്യ പോ​സി​ബി​ലി​റ്റീ​സ്​ മ​ന്ത്രാ​ല​യം യു.​എ.​ഇ​യി​ൽ രൂ​പ​വ​ത്​​ക​രി​ച്ച​താ​യി യ ു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ ​ശി​ദ് ആ​ൽ മ​ക്തൂം പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രി​യി​ല്ലാ​ത്ത മ​ന്ത്രാ​ല​യ​മാ​ണി​ത്. പ്ര​ധാ​ന ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യാ​യി​രി​ക്കും പോ​സി​ബി​ലി​റ്റീ​സ്​ മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും മ​ന്ത്രി​സ​ഭ​ക്കാ​യി​രി​ക്കും ഇ​തി​െ​ൻ​റ ചു​മ​ത​ല​യെ​ന്നും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ, കാ​ത്തി​രി​പ്പ്​ സ​മ​യം 60 ദി​വ​സ​ത്തി​ൽ​നി​ന്ന്​ ആ​റ്​ മി​നി​റ്റാ​യി കു​റ​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോ​മു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്ക്​ വേ​ണ്ടി പു​തി​യ മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ക്കും. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യു​വ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള വേ​ദി ആ​രം​ഭി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ പ​റ​ഞ്ഞു. ഭാ​വി​യി​ൽ വി​വി​ധ വെ​ല്ലു​വി​ളി​ക​ളു​യ​രു​മെ​ന്ന​തി​നാ​ൽ, സ​ർ​ക്കാ​റി​ന്​ പു​തി​യ സ​മീ​പ​ന രീ​തി​ക​ൾ ആ​വ​ശ്യ​മാ​ണ്. അ​സാ​ധ്യം എ​ന്ന വാ​ക്ക്​ ത​ങ്ങ​ളു​ടെ നി​ഘ​ണ്ടു​വി​ലി​ല്ലെ​ന്നും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story