Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ ഗു​രു​ദ്വാ​ര​യി​ൽ ഇ​ക്കു​റി എ​ല്ലാ ദി​വ​സ​വും ഇ​ഫ്താ​ർ

text_fields
bookmark_border
ദു​ബൈ ഗു​രു​ദ്വാ​ര​യി​ൽ ഇ​ക്കു​റി എ​ല്ലാ ദി​വ​സ​വും ഇ​ഫ്താ​ർ
cancel

ദു​ബൈ: സ​ഹി​ഷ്ണു​ത​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തിെ​ൻ​റ​യും നാ​ടാ​യ ദു​ബൈ​യി​ലെ സി​ഖ് ഗു​രു​ദ്വാ​ര ഇൗ ​റ​മ​ദാ ​നി​ൽ മൈ​ത്രി​യു​ടെ പു​തി​യൊ​രു മാ​തൃ​ക കൂ​ടി സൃ​ഷ്ടി​ക്കും. നോ​മ്പു​കാ​ല​ത്ത് എ​ല്ലാ ദി​വ​സ​വും മ​ഗ്രി​ ബ് ന​മ​സ്ക​രി​ക്കു​വാ​നും നോ​മ്പ് തു​റ​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യൊ​രു​ക്കും. 2012മു​ത​ൽ എ​ല്ലാ വ​ർ ​ഷ​വും റ​മ​ദാ​നി​ൽ ഒ​രു ദി​വ​സം ഇ​ഫ്താ​റും മ​ഗ്രി​ബ് ന​മ​സ്കാ​ര​വും ഗു​രു​ദ്വാ​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച് വ​രാ​റു​ണ്ട്.

യു.​എ.​ഇ സ​ഹി​ഷ്ണു​താ വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ഇൗ ​ദൗ​ത്യ​ത്തി​ൽ ത​ങ്ങ​ളു​ടെ പ​ങ്ക് നി​ർ​വ​ഹി​ക്കാ​നാ​ണ് ഇ​ൗ തീ​രു​മാ​ന​മെ​ന്ന് ഗു​രു​ദ്വാ​ര ഗു​രു​നാ​ന​ക് ദ​ർ​ബാ​ർ ദു​ബൈ ചെ​യ​ർ​മാ​ൻ സു​രീ​ന്ദ​ർ എ​സ്. ക​ന്ദാ​രി പ​റ​ഞ്ഞു. സി​ഖ് വി​ശ്വാ​സ​ധാ​ര​യു​ടെ സ്ഥാ​പ​ക​നാ​യ ഗു​രു​നാ​ന​കിെ​ൻ​റ 550ാം ജ​ൻ​മ​വാ​ർ​ഷി​കം​കൂ​ടി​യാ​ണ് 2019. ഗു​രു​ദ്വാ​ര​യി​ലെ ഹാ​ളിെ​ൻ​റ ഒ​രു ഭാ​ഗം ന​മ​സ്കാ​ര​ത്തി​നാ​യി ഒ​രു​ക്കി​വെ​ക്കും.

ഈന്ത​പ്പ​ഴം, പ​ഴ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന നോ​മ്പു തു​റ​യും ന​മ​സ്കാ​ര​വും ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ​ക്ക് റൊ​ട്ടി​യും വെ​ജി​റ്റേ​റി​യ​ൻ ക​റി​ക​ളും മ​ധു​ര​വും വി​ള​മ്പും. ഗു​രു​ദ്വാ​ര​യി​ൽ എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട്. റ​മ​ദാ​നി​ൽ നോ​മ്പ് തു​റ​ക്ക് ശേ​ഷം വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​വാ​നും ബ​ഹു​മാ​നി​ക്കു​വാ​നും കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ക​ന്ദാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story