Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൈ​ന്ദ​വ പു​രോ​ഹി​ത​ർ...

ഹൈ​ന്ദ​വ പു​രോ​ഹി​ത​ർ ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഹൈ​ന്ദ​വ പു​രോ​ഹി​ത​ർ ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt?????? ???????????? ????????? ??????? ??????????? ?????????? ????????????

അ​ബൂ​ദ​ബി: പ്ര​മു​ഖ ഹൈ​ന്ദ​വ പു​രോ​ഹി​ത​ർ ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ സ​ന്ദ​ർ​ശി​ച്ചു. യു.​എ.​ ഇ സ​ഹി​ഷ്ണു​താ കാ​ര്യ മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​െ​ൻ​റ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​ണ ്​ പു​രോ​ഹി​ത​ർ​ക്ക്​ ഗ്രാ​ൻ​ഡ്​ മോ​സ്​​സ്​ ടൂ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ബാ​പ്​​സ്​ സ്വാ​മി നാ​രാ​യ​ൺ സ​ൻ​സ്​​ത​യു​ടെ ആ​ത്​​മീ​യാ​ചാ​ര്യ​ൻ മ​ഹ​ന്ത്​ സ്വാ​മി മ​ഹാ​രാ​ജും 50 പു​രോ​ഹി​ത​രു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​യൂ​സി​ഫ്​ അ​ൽ ഉ​ബൈ​ദി ഗ്രാ​ൻ​ഡ്​ മോ​സ്​​കി​െ​ൻ​റ സ​വി​ശേ​ഷ​ത​ക​ളെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. സ​ന്ദ​ർ​ശ​ക പു​സ്​​ത​ക​ത്തി​ൽ ഒ​പ്പു​വെ​ച്ച മ​ഹ​ന്ത്​ സ്വാ​മി മ​ഹാ​രാ​ജ്​ ആ​ഗോ​ള ​െഎ​ക്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള യു.​എ.​ഇ സ​ർ​ക്കാ​റി​െ​ൻ​റ​യും ജ​ന​ങ്ങ​ളു​ടെ​യും പ്ര​യ​ത്​​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. നേ​ര​ത്തെ പ​ു​രോ​ഹി​ത​ർ ശൈ​ഖ്​ ന​ഹ്​​യാ​നെ സ്വ​കാ​ര്യ മ​ജ്​​ലി​സി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ മ​ഹ​ന്ത്​ സ്വാ​മി സ്വ​ർ​ണ വ​ർ​ണ​ത്തി​ലു​ള്ള അ​മൃ​ത്​ ക​ലാ​ഷ്​ ശൈ​ഖ്​ ന​ഹ്​​യാ​ന്​ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story