Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികള്‍ക്ക് വേണ്ടി...

പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നാണ് നിങ്ങള്‍ പറയുന്നത്

text_fields
bookmark_border
പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നാണ് നിങ്ങള്‍ പറയുന്നത്
cancel
camera_alt????????? ???????? ??????? ????????? ??????? ????????????? ???????

പ്രവാസികൾക്ക്​ വോട്ടവകാശം നിഷേധിക്കുന്ന രാഷ്​ട്രീയക്കാർക്കും ഭരണക്കൂടങ്ങൾക്കും എതിരെ ഒറ്റക്കെട്ടാണ്​ ഷ ാര്‍ജയിലെ റോളയിലെ ഈ യുവാക്കള്‍. ജോലി കഴിഞ്ഞ് മുറിയിൽ വന്ന് വിശ്രമിക്കുകയും ആഹാരം കഴിച്ച് വീണ്ടും ജോലിക്ക് പോകുകയും ചെയ്യുന്നവരാണ് പ്രവാസികൾ. അവര്‍ക്ക് വോട്ടു കൊടുത്താലും കൊടുത്തില്ലെങ്കിലും ഒന്നുവരാനില്ല.
കിട്ടേണ്ട പിരിവ് കൃത്യസമയത്ത് തന്നെ കിട്ടുമെന്ന അബദ്ധ ധാരണയുടെ മികച്ച ഉദാഹരണമാണ് വോട്ടവകാശം നിഷേധിക്കൽ എന് ന്​ ഇവർ പറയുന്നു. പ്രവാസികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാര്യമാണ് വിമാനയാത്രാ കൂലി വർധൻ. ഇൗ കാര്യത്തില്‍ ഒരു സര്‍ക്കാരും ഇടപെടുന്നില്ല.

ആഘോഷ സമയങ്ങളില്‍ നാട്ടില്‍ പോകുവാന്‍ ആഗ്രഹിക്കുന്ന ആർക്കും വലിയനിരക്കില്‍ ടിക്കറ്റ് എടുത്തുപോകുവാന്‍ കഴിയുന്നില്ല വിമാനക്കമ്പനികളുടെ കൊള്ളക്ക്​ അടിയന്തിര പരിഹാരം കാണണമെന്ന് മണ്ണാര്‍ക്കാട് സ്വദേശി സഹീര്‍. പ്രവാസികളുടെ കാര്യത്തില്‍ നാട്ടിലെ സര്‍ക്കാര്‍ എന്താണ് ചെയ്തത്. ഒരു കാര്യം പോലും നാട് ഭരിക്കുന്നവർക്ക്​ കാണിച്ചു തരാനില്ല. നാട്ടിലെ പല ജോലികള്‍ക്കും സര്‍ക്കാര്‍ സഹായവും പെന്‍ഷനും നല്‍കുബോള്‍ നാടി​​​െൻറ വളര്‍ച്ചയില്‍ വളരെ പങ്ക് വഹിക്കുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഇല്ല. അത് പോലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോയി ഒരു ബിസിനസ് തുടങ്ങുവാന്‍ പോലും സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ്​ വരുമ്പോള്‍ പല വാഗ്ദാനങ്ങളും നല്‍കും, അത് കഴിഞ്ഞാല്‍ എല്ലാ കാര്യവും വെള്ളത്തില്‍ വര വരച്ചപോലെയാണെന്ന് സൈദ് ഗുരുവായൂര്‍. അടുത്തകാലത്ത്​ യു.എ.ഇ സന്ദര്‍ശിക്കുകയും തൊഴിലാളികളെ കാണുകയും പ്രയാസങ്ങള്‍ നേരിട്ടു മനസിലാക്കുകയും ചെയ്ത രാഹുല്‍ഗാന്ധി പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക്​ പരിഹാരമുണ്ടാക്കുമെന്നാണ്​ വിശ്വസിക്കുന്നതെന്ന് ഹുസൈന്‍ മൊഗ്രാല്‍ പറയുന്നു.

പ്രവാസികള്‍ക്ക് വോട്ട് വേണം. എന്നാല്‍ മാത്രമേ പ്രവാസികളുടെ വില നമ്മുടെ നാട്ടിലെ രാഷ്ര്ടീയ പാര്‍ട്ടികള്‍ക്ക്​ മനസിലാകൂ. പ്രവാസികളെക്കുറിച്ചു സംസാരിക്കുവാന്‍ എല്ലാവരും ഉണ്ട്, പക്ഷെ അവര്‍ക്കു വേണ്ടകാര്യങ്ങള്‍ ചെയ്യുവാന്‍ ആരുമില്ല. നമ്മുടെ നാടി​​​െൻറ വളര്‍ച്ചയുടെ അടിസ്​ഥാനം പ്രവാസികളുടെ പണമാണ്. ഭരണാധികാരികള്‍ക്കും മറ്റു നേതാക്കള്‍ക്കും ഇതു അറിയാമെങ്കലും അവര്‍ പ്രവാസികളെ കറിവേപ്പില പോലെയാണ് കാണുന്നത്. അവര്‍ക്കു പണത്തിനു ആവശ്യം വരുമ്പോള്‍ പ്രവാസികളെ വേണം. ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ ഒരു സഹായവും ഇല്ല. സര്‍ക്കാരി​​​െൻറ കൈയില്‍ പ്രവാസികളെക്കുറിച്ചു കൃത്യമായ കണക്കുപോലും ഇല്ല. ഇവിടെയുള്ള സാംസ്കാരിക കാരുണ്യ സന്നദ്ധ സംഘടങ്ങള്‍ ചെയ്തു തരുന്ന സഹായം പോലും നാട്ടിലെ ഒരു സര്‍ക്കാരും പ്രവാസികള്‍ക്ക് ചെയ്തു തരുന്നില്ല.

ഇതിനൊക്കെ മാറ്റം വരുവാന്‍ എല്ലാപ്രവാസികള്‍ക്കും വോട്ടു വേണമെന്നാണ്​ മുഹ്സിന്‍ ഊരകം വേങ്ങരയുടെ വാദം. ഒരു വ്യക്തി ഇവിടെ മരിച്ചാല്‍ മൃതശരീരം നാട്ടില്‍ കൊണ്ടുപോകണമെങ്കില്‍ എത്ര കിലോ ഉണ്ട് എന്നു നോക്കിയാണ് നമ്മുടെ നാട്ടിലെ വിമാന കമ്പനികള്‍ വില ഇടുന്നത്. മറ്റ്​ രാജ്യങ്ങളിലുള്ള ഒരാള്‍ വിദേശത്ത്​ എവിടെയെങ്കിലും മരിച്ചാല്‍ മൃതശരീരം കൊണ്ടുപോകണമെങ്കില്‍ വിമാന ടിക്കറ്റ് വേണ്ട, കൂടെ ഒരാള്‍ക്ക് സൗജന്യമായി അനുഗമിക്കുകയും ചെയ്യാം. പ്രവാസികളുടെ ഓരോ റൂമിലും ഓരോ കമ്പനിയിലും ഒപ്പം ഉള്ളത് വ്യത്യസ്ത മതക്കാരാണ്. ഇവിടെ വര്‍ഗീയത ഇല്ല, ഓരോ വിശ്വാസിക്കും അവരുടെ ആചാരങ്ങള്‍ അനുഷ്​ടിക്കാം, അതിനു പ്രശ്​നം ഇല്ല. പക്ഷേ നമ്മുടെ നാട്ടില്‍ മതത്തി​​​െൻറ പേര് പറഞ്ഞും വര്‍ഗീയത പരത്തി വോട്ട് പിടിക്കുന്നു. അതിനു ഒരു അറുതി വേണം. അതിനു വേണ്ടത് വര്‍ഗീയ അക്രമ രഹിത ഭരണമാണ്. ഇടതുപക്ഷചിന്താഗതിയുള്ളവര്‍ ഭരിക്കട്ടെ എന്നു പറയുന്നു മുനീര്‍ കരുനാഗപ്പള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae news
News Summary - uae-uae news-gulf news
Next Story