റസീന പുറപ്പെട്ടത് പ്രിയപ്പെട്ടവരെക്കാണാൻ
text_fieldsദുബൈ: പ്രിയപ്പെട്ടവരെ കാണുവാൻ നടത്തിയ ശ്രീലങ്ക യാത്രയിലാണ് ദുബൈയിൽ താമസിച്ചിരു ന്ന കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി റസീന അബ്ദുൽ ഖാദറിന് ജീവൻ നഷ്ടപ്പെ ട്ടത്. ഭർത്താവ് അബ്ദുൽ ഖാദർ കുക്കാടിക്കൊപ്പം ഒരാഴ്ച മുൻപാണ് ഇവർ ലങ്കയിലേക്ക ് പോയത്. ഷാംഗ് റി ലാ ഹോട്ടലായിരുന്നു താമസം.
ഞായറാഴ്ച പുലർച്ചെ അബ്ദുൽ ഖാദർ ദു ബൈയിലേക്ക് മടങ്ങിയപ്പോൾ ബന്ധുക്കളെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുവാൻ നി ശ്ചയിച്ച റസീന ഹോട്ടലിൽ തന്നെ തങ്ങുകയായിരുന്നു.
ചെക്ക് ഒൗട്ട് ചെയ്യുവാനായി നിൽക്കവെയാണ് സ്ഫോടനത്തിൽപ്പെട്ടത്. ദുബൈയിൽ വിമാനമിറങ്ങവെയാണ് അബ്ദുൽ ഖാദർ ദുരന്ത വിവരമറിയുന്നത്.
തുടർന്ന് അദ്ദേഹം ഇത്തിഹാദ് വിമാനത്തിൽ ശ്രീലങ്കയിലേക്ക് മടങ്ങി. റസീനയുടെ പിതാവ് പി.എസ്. അബ്ദുല്ലയും ബന്ധുക്കളുമെല്ലാം വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയിൽ സ്ഥിരതാമസം ആക്കിയവരാണ്. നേരത്തേ ലിബിയയിലും പിന്നീട് ബഹ്റൈനിലും സേവനമനുഷ്ഠിച്ചു വന്നിരുന്ന ഭർത്താവിനൊപ്പം രണ്ടു വർഷം മുൻപാണ് റസീന ദുബൈയിലെത്തിയതെന്ന് ബന്ധുവായ സാക്കിർ പി.എസ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
മദ്രാസ് െഎ.െഎ.ടിയിൽ നിന്ന് ബിരുദമെടുത്ത അബ്ദുൽ ഖാദർ പെട്രോളിയം കമ്പനികളുടെ ഉപദേഷ്ടാവായി ജോലി നോക്കുകയാണ്. െഎ.ടി വിദഗ്ധരായ മക്കൾ ഖാൻഫറും ഫർഹയും അമേരിക്കയിലാണ്. െഎ.എൻ.എൽ നേതാവായിരുന്ന പി.എസ്. മായിൻ ഹാജി, പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. അബ്ദുൽ ഹക്കീം, സുപ്രിം കോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരുടെ അടുത്ത ബന്ധുവാണ് റസീന.
ഭീകരതയെ അപലപിച്ച്, ലങ്കയോട് െഎക്യപ്പെട്ട് യു.എ.ഇ നായകർ
ദുബൈ: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങളെ യു.എ.ഇ രാഷ്ട്ര നേതാക്കൾ ശക്തമായ ഭാഷയിൽ അപലപിച്ചു. ആരാധനാലയങ്ങളിൽ അതിക്രമം കാണിക്കുക വഴി വിശ്വാസികളുടെ മനസിൽ ഭയം വളർത്തുവാനും സമൂഹങ്ങൾക്കിടയിൽ വൈരം സൃഷ്ടിക്കുവാനും ശ്രമിക്കുകയാണ് ഭീകരരെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു. ശ്രീലങ്കൻ ജനതയോടും സഹിഷ്ണുതക്കും സർവർത്തിത്തനുമായി യത്നിക്കുന്ന ലോകത്തെ ഒാരോ മനുഷ്യരോടും െഎക്യപ്പെടുന്നു.
നിരപരാധികളുടെ ജീവനെടുത്ത ലങ്കയിലെ സ്ഫോടനം മാനവികതയെ ബാധിക്കുന്ന ഭീകരതയുടെ ശ്രേണിയാണെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഭീകരതയുടെ വിപത്തിനെ ഇല്ലായ്മ ചെയ്യാൻ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സിംഹള ഭാഷയിലും ഇൗ സന്ദേശം ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
