സെഡ് 35 റോഡ്-അടിസ്ഥാന സൗകര്യ പ്രവൃത്തി പൂർത്തിയായി
text_fieldsഅബൂദബി: മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ‘സെഡ് 35’ റോഡ്-അടിസ്ഥാന സൗകര്യ പ്രവൃത്തികൾ പൂർത്തിയായതായി അബൂദബി പൊതു സേവന കമ്പനി മുസനദ അറിയിച്ചു. ആഭ്യന്തര റോഡുകളും താമസ സ്ഥലങ്ങളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെട്ട 28.07 കോടി ദിർഹത്തിെൻറ പദ്ധതിയാണിത്. അബൂദബി നഗരസഭയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ തെക്കുഭാഗത്തുനിന്ന് 20 കിലോമീറ്റർ അകലെ അബൂദബി^അൽെഎൻ ഹൈവേയിലെ അൽ മഫ്റഖ് ഇൻറർസെക്ഷനിലാണ് മുഹമ്മദ് ബിൻ സായിദ് സിറ്റി. റോഡുകൾക്ക് പുറമെ ജലവിതരണ ശൃംഖല, അഴുക്കുചാലുകൾ, മഴവെള്ളച്ചാലുകൾ, ടെലികമ്യൂണിക്കേഷൻ നെറ്റ്വർക്, തെരുവ് വിളക്കുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് സെഡ്35 പദ്ധതി. 531 വീടുകൾക്കും നാല് മസ്ജിദുകൾക്കും മൂന്ന് സ്കൂളുകൾക്കും 25 സാമൂഹിക^കായിക സ്ഥാനപങ്ങൾക്കും പദ്ധതി ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
