ബേർഡത്തോൺ 1300 കിലോമീറ്റർ താണ്ടി അബൂദബി പൊലീസ് അരയന്നം ഒന്നാമത്
text_fieldsഅബൂദബി: അബൂദബി ബേർഡത്തോണിൽ അബൂദബി പൊലീസിെൻറ അരയന്നം ജേതാവായി. ഇറാനിലേക്ക് 1300 കിലോമീറ്റർ സഞ്ചരിച്ചാണ് ഇൗ അരയന്നം വിജയം നേടിയത്.
ശൈഖ് സായിദിെൻറ പരിസ്ഥ ിതി സുസ്ഥിരത പൈതൃകം ആഘോഷിക്കുന്നതിന് അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത ്തിൽ സംഘടിപ്പിച്ച ബേർഡത്തോണിൽ ഇത്തിഹാദ് എയർവേസിെൻറ ‘അമീലിയ’ അരയന്നം രണ്ടാം സ്ഥാനം നേടി.
ദുബൈ എമിറേറ്റിലെ റാസ് അൽ ഖോർ വന്യജീവി സേങ്കതത്തിലേക്ക് 200ലേറെ കിലോമീറ്ററാണ് ഇൗ അരയന്നം സഞ്ചരിച്ചത്. അബൂദബി എമിറേറ്റിൽ തന്നെ 142 കിലോമീറ്റർ സഞ്ചരിച്ച അബൂദബി എയർപോർട്ട് കമ്പനിയുടെ അരയന്നം മൂന്നാം സ്ഥാനം നേടി.
ചതുപ്പ് സംരക്ഷണം, സംരക്ഷിത പ്രദേശങ്ങളുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച ബോധവത്കരണത്തിനാണ് ബേർഡത്തോൺ സംഘടിപ്പിച്ചത്. മൊത്തം പത്ത് ദേശാടന അരയന്നങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്. അബൂദബിയിലെ പ്രധാന സ്ഥാപനങ്ങളുടെ പേരിലായിരുന്നു ഒാരോ അരയന്നങ്ങളും. അബൂദബി ഗതാഗത വകുപ്പ്, മസ്ദർ, അഡ്നോക്, ഫസ്റ്റ് അബൂദബി ബാങ്ക്, ഇത്തിഹാദ് എൻജിനീയറിങ്, ഇത്തിഹാദ് കാർഗോ എന്നിവയാണ് ബേർഡത്തോണിൽ പങ്കാളികളായ മറ്റു കമ്പനികൾ. അൽ വത്ബ വെറ്റ്ലാൻറ് റിസർവിൽനിന്നും ബുൽ സയായീഫ് സമുദ്ര സംരക്ഷണ പ്രദേശത്തുനിന്നുമാണ് പക്ഷികളെ പറത്തിയത്്. 2018 നവംബറിലാണ് ടാഗ് ഘടിപ്പിച്ച അരയന്നങ്ങളെ വിട്ടയച്ചിരുന്നത്.
അരയന്നങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിന് 2005ലാണ് അബൂദബി പരിസ്ഥിതി ഏജൻസി സാറ്റലൈറ്റ് ട്രാക്കിങ് പ്രോഗ്രാം ആരംഭിച്ചത്. ഒാരോ ശൈത്യകാലത്തും ആയിരക്കണക്കിന് അരയന്നങ്ങളാണ് അൽ വത്ബ ചതുപ്പ് പ്രദേശങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. ഇവയിൽ ഏകദേശം 4000 പക്ഷികൾ ശൈത്യകാലം കഴിയുന്നത് വരെ അവിടെ തന്നെ കഴിയും. അറേബ്യൻ ഉപദ്വീപിൽ അരയന്നങ്ങൾ പതിവായി പ്രജനനം നടത്തുന്ന ഏക പ്രദേശമാണ് അൽ വത്ബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
