യു.എ.ഇ ആഗോള നിർമിതബുദ്ധി കേന്ദ്രം: േദശീയ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsഅബൂദബി: നിർമിതബുദ്ധി വികസിപ്പിക്കുന്നതിനുള്ള േലാകത്തിെൻറ പ്രയത്നങ്ങളുടെ മു ന്നിൽനിൽക്കാൻ രാജ്യത്തെ പ്രാപ്തമാക്കാനുള്ള നയങ്ങൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാ രം നൽകി. അബൂദബി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഞായറാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാ നമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷ തയിൽ നടന്ന യോഗമാണ് ദേശീയ നിർമിത ബുദ്ധി നയം 2031ന് അംഗീകാരം നൽകിയത്.
അതിവേഗം വി കസിക്കുന്ന സാേങ്കതികവിദ്യ സർക്കാർ സേവനങ്ങൾ മുതൽ വിദ്യാഭ്യാസം വരെ സമൂഹത്തിെൻറ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് നയം ഉൾക്കൊള്ളുന്നത്. യു.എ.ഇയെ ആഗോള നിർമിതബുദ്ധി കേന്ദ്രമാക്കുക, ഉപഭോക്തൃ സേവനങ്ങൾക്ക് നിർമിതബുദ്ധി ഉപയോഗപ്പെടുത്തുക, വരും വർഷങ്ങളിൽ നിർമിതബുദ്ധി മേഖലയിൽ കൂടുതൽ പേർക്ക് പരിശീലനം നൽകുക തുടങ്ങിയ എട്ട് ലക്ഷ്യങ്ങളാണ് നയത്തിെൻറ കാതൽ.
രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന വികസന പ്രക്രിയയിൽ നിർമിതബുദ്ധിയുടെ വളർച്ച വളരെ പ്രധാനപ്പെട്ടതാണെന്ന് മുഹമ്മദ് ബിൻ റാശിദ് അഭിപ്രായപ്പെട്ടു. നിർമിതബുദ്ധിയെ നമ്മുടെ ബിസിനസ്, ജീവിതം, സർക്കാർ സേവനങ്ങൾ തുടങ്ങിയവയുടെ സമഗ്ര ഭാഗമാക്കുന്നതിന് ദേശീയ നയം അവതരിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
തദ്ദേശീയ^ഫെഡറൽ സ്ഥാപനങ്ങളുെട പങ്കാളിത്തത്തോടെ എമിറേറ്റ്സ് കൗൺസിൽ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡിജിറ്റൽ ട്രാൻസാക്ഷൻസ് ആണ് നയം പ്രവൃത്തിപഥത്തിലെത്തിക്കുക. ആരോഗ്യ പരിചരണം, സൈബർ സുരക്ഷ, ലോജിസ്റ്റിക്സ്, ഗതാഗതം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കുക. 2018 മാർച്ചിലാണ് മന്ത്രിസഭ കൗൺസിൽ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രൂപവത്കരിച്ചത്. പത്ത് അംഗങ്ങളുള്ള കൗൺസിലിെൻറ ചെയർമാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മന്ത്രി ഉമർ ബിൻ സുൽത്താൻ ആൽ ഒലാമയാണ്.
മന്ത്രിസഭ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
