ഇൗദ് ഡോക്യുമെൻററിക്ക് ലോക മെഡൽ
text_fieldsഅബൂദബി: അബൂദബി പരിസ്ഥിതി ഏജൻസി (ഇൗദ്) നിർമിച്ച ‘സായിദ്സ് അൻറാർട്ടിക് ലൈറ്റ്സ്’ എന്ന ഡോക്യുമെൻററിക്ക് ന്യൂയോർക്ക് ഫെസ്റ്റിവൽസ് ടി.വി^ഫിലിം അവാർഡ്സിൽ വെങ്കല ലോക മെഡൽ. പരിസ്ഥിതി^പരിസ്ഥിതി വിജ്ഞാനീയ ഡോക്യുമെൻററി വിഭാഗത്തിൽ 50 രാജ്യങ്ങളിൽനിന്നുള്ള ഡോക്യുമെൻറികളിൽ വിജയം നേടിയ നാലെണ്ണത്തിലൊന്നാണിത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200ലധികം സംവിധായകർ, നിർമാതാക്കൾ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, അഭിനേതാക്കൾ, ക്രിയേറ്റീവ് സംവിധായകർ, കല സംവിധായകർ തുടങ്ങിയവർ ഉൾപ്പെട്ട ഗ്രാൻഡ് ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. സംവിധായകനും ഇൗദ് സമുദ്ര നയ മാനേജറുമായ വിൻറ്സൺ കോവി, ഇൗദ് മാമോളജിസ്റ്റ് റാശിദ് അൽ സആബി, കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് മറിയം അൽ ഖാസിമി തുടങ്ങിയവരാണ് ഡോക്യൂമെൻററിക്ക് പിന്നിൽ പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
