ദുബൈ-അൽഐൻ റൂട്ടിൽ ആർ.ടി.എ ബസ് സർവീസ് തുടങ്ങി
text_fieldsഅൽഐൻ: ദുബൈ റോഡ്^ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) ദുബൈ^അൽെഎൻ ബസ് സർവീസിന് തുടക്ക മായി. അൽ ഗസൽ ട്രാൻസ്പോർട്ടിെൻറ ചെറിയ ബസുകളായിരുന്നു ഇതുവരെ ഇൗ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ആർ.ടി.എ സർവീസോടെ അൽ ഗസൽ സർവീസ് ഇല്ലാതാകും. അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് അൽെഎൻ ബസ് സ്റ്റേഷനിലേക്കുള്ള പുതിയ റൂട്ട് ഇ^201 എന്നാണ് അറിയപ്പെടുന്നത്. അൽെഎനിൽനിന്നും ദുബൈയിൽനിന്നും രാവിലെ 5.30നാണ് സർവീസ് ആരംഭിക്കുന്നത്. തുടർന്ന് തിരക്കുള്ള സമയങ്ങളിൽ അര മണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും.
രാത്രി 11.50നാണ് അവസാന സർവീസ്. എന്നാൽ, വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച ആദ്യ സർവീസ് രാവിലെ 6.30നും അവസാന സർവീസ് രാത്രി 12.50നുമാണ് ആരംഭിക്കുക. 25 ദിർഹമാണ് ഇൗ റുട്ടിലെ ടിക്കറ്റ് നിരക്ക്. നോൽ കാർഡ് ഉപയോഗിച്ച് മാത്രമേ യാത്ര സാധ്യമാകൂ. ആർ.ടി.എ വലിയ ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്നത് യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകും. ലഗേജ് കൊണ്ടുപോകാൻ സൗകര്യമുള്ളതിനാൽ വിമാനത്താവള യാത്രക്കാർക്ക് ഏറെ ഉപകാരമാകും. പുതിയ സർവീസിന് യാത്രക്കാരിൽനിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്നും നിറയെ യാത്രക്കാരുമായാണ് ആദ്യ ദിവസം സർവീസ് നടത്തിയതെന്നും ഡ്രൈവർമാരായ തൃശൂർ മാള സ്വദേശി ജലീലും പെരിന്തൽമണ്ണ സ്വദേശി ഹംസയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
