മൂന്ന് മണിക്കൂറിനകം സേവനം നൽകാൻ സേവ
text_fieldsഷാർജ: ഫ്രീസോണിലും ജനവാസ കേന്ദ്രങ്ങളിലും കെട്ടിടനിർമാണം പൂർത്തിയായി മൂന്ന് മണി ക്കൂറിനകം വൈദ്യുതി, ജലം, പാചക വാതകം എന്നിവയെത്തിക്കാനുള്ള പദ്ധതിയുമായി ഷാർജ ജല^വൈദ്യുതി അേതാറിറ്റി (സേവ). അതോറിറ്റിയുടെ വിഷൻ 2020െൻറ ഭാഗമായാണ് പദ്ധതി. ഉൗർജത്തിെൻറയും ജലത്തിെൻറയും അടിസ്ഥാന സൗകര്യങ്ങൾ നിക്ഷേപം ആകർഷിക്കാനും ഷാർജ എമിറേറ്റിെൻറ സാമ്പത്തിക വികസനത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണെന്ന് സേവ ചെയർമാൻ ഡോ. റാശിദ് അൽ ലീം പറഞ്ഞു.
ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഷാർജയെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ നിർദേശത്തിലാണ് സേവ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
