നേതാക്കള്‍ പ്രവാസികളെ മണ്ടന്മാരാക്കുന്നു
text_fieldsഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖല ഏഴിലെ ഏറ്റവും പഴക്കമുള്ള റെസ്റ്റോറൻറാണ് മലയാളികളു ടെ ഉടമസ്ഥതയിലുള്ള അല്‍ റഹല. ദക്ഷിണേഷ്യക്കാരുടെ താവളം കൂടിയാണ് റഹല. സമീപത്തെ കെട ്ടിടങ്ങളിലെ മലയാളികളായ വാച്ച്മാന്മാരും ഇവിടെ ഉണ്ടാകും. തെരഞ്ഞെടുപ്പ് അടുത്തത്തെ ിയതോടെ റഹലയിലും ആവേശം തിളച്ച് മറിയാന്‍ തുടങ്ങിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, പെ ാന്നാനി, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലുള്ളവരാണ് ഉടമകളും ജീവനക്കാരും. തെരഞ്ഞെ ടുപ്പ് സമയത്ത് ഗള്‍ഫിലെത്തുന്ന നേതാക്കള്‍ പ്രവാസികളെ മണ്ടന്മാരാക്കുന്നത് പതിവ് നാടകമായിട്ടുണ്ടെന്നാണ് ചർച്ചയിലെ പൊതുഅഭിപ്രായം.
പ്രവാസികള്‍ക്ക് വേണ്ട അവകാശങ്ങളെ കുറിച്ചും സഹായ- സഹകരങ്ങളെ കുറിച്ചും പറയുമ്പോള്‍, മോഹങ്ങള്‍ മാത്രം തരുന്ന പതിവല്ലാതെ അനുകൂലമായ ഒരു ഇടപ്പെടല്‍ ഒരു നേതാവിെൻറ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നാണ് ഉയരുന്ന ആരോപണം. മലപ്പുറം തെക്കന്‍ കൂറ്റൂര് സ്വദേശി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഗള്‍ഫിലെത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരാറുള്ളത്. നടക്കാത്ത കുറേ കാര്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കും തിരിച്ച് പോകും. നാട്ടില്‍ എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടാകുമ്പോള്‍ വീണ്ടും വന്ന് മോഹിപ്പിക്കും. ഇതെല്ലാതെ ഒരു വക നേട്ടവും പ്രവാസികള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിെൻറ അഭിപ്രായം.
പാലക്കാട് ചേര്‍പ്പുള്ളശ്ശേരി സ്വദേശി ബഷീര്‍ ഉചൂണ്ടിക്കാട്ടുന്നത് നാട്ടിലെ റോഡുകളുടെ ശോചനിയാവസ്ഥയാണ്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ചേര്‍പ്പുളശ്ശേരി-, പട്ടാമ്പി, റോഡും ഒറ്റപ്പാലം റോഡും തകര്‍ന്ന് കിടക്കുകയാണ്. അതുപോലും നന്നാക്കാന്‍ സമയം കണ്ടെത്താത്ത അധികാരികളോട് പ്രവാസത്തിെൻറ ആവലാതികള്‍ ബോധിപ്പിച്ചിട്ട് എന്ത് കാര്യമാണെന്ന് ബഷീര്‍ ചോദിക്കുന്നു. മലപ്പുറം ആലത്തിയൂര്‍ സ്വദേശി മുഹമ്മദലി പ്രവാസിയായിട്ട് വര്‍ഷങ്ങളായി. രാവും പകലും അധ്വാനിച്ചിട്ടാണ് കുടുംബം നോക്കുന്നത്. ഇതിനിടയില്‍ സര്‍ക്കാറില്‍ നിന്ന് യാതൊരുവിധ ആനുകൂല്യവും ലഭിച്ചിട്ടില്ല.
പ്രവാസികളാണ് മുട്ടുന്നതെന്ന് കേട്ടാല്‍ അധികാരികള്‍ക്ക് വാതില്‍ തുറക്കാന്‍ തന്നെ മടിയാണ്. കാസര്‍കോട് മണ്ഡലത്തില്‍ നിന്നുള്ള അഫ്സലിന് രാജ്മോഹന്‍ ഉണ്ണിത്താന് ജയിക്കുമെന്ന കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. ഇന്നത്തെ സാഹചര്യത്തില്‍ ജയം അനിവാര്യമാണ്. പയ്യന്നൂര്‍ സ്വദേശി മജീദിെൻറ പ്രവാസത്തിന് മൂന്ന് പതിറ്റാണ്ടായി പ്രായം. നിരവധി തവണ വോട്ട് ചെയ്യുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരുവിധ പിന്തുണയും ആരിൽ നിന്നും നിന്ന് ലഭിക്കാറില്ല. ജയിക്കുന്നു പോകുന്നു അഞ്ചു കൊല്ലം കഴിയുമ്പോള്‍ വീണ്ടും സമീപിക്കുന്നു. ഇതല്ലാതെ വേറെ രീതിയിലുള്ള ഒരു നീക്കവും കണ്ടിട്ടില്ല. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ സയ്യിദ് മുഹമ്മദ് സബീല്‍ ജോലി തെരഞ്ഞ് നടക്കുകയാണ്. തല്ക്കാലം ഹോട്ടലില്‍ കയറിയതാണ്.
ഉന്നത പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് നാട്ടില്‍ ജോലി തരാനില്ലെങ്കില്‍ വിദേശങ്ങളില്‍ ജോലി കണ്ടെത്താന്‍ സര്‍ക്കാറിെൻറ പിന്തുണ ആവശ്യമാണെന്നാണ് ഇയാളുടെ വാദം. മറ്റ് പലരാജ്യക്കാരും ഇത്തരം പിന്തുണ നല്‍കുന്നുണ്ട്. ജോലി സംബന്ധമായ ചതികുഴികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത്തരം പിന്തുണകള്‍ സഹായകവുമാകും. ടിക്കറ്റ് നിരക്കിെൻറ കുതിച്ചുച്ചാട്ടത്തെ കുറിച്ചുള്ള പരാതി എല്ലാവര്‍ക്കുമുണ്ട്. എത്രകാലമായി പറയുന്ന പരാതിയാണ് എന്തേങ്കിലും പരിഹാരം ഉണ്ടായോ അതുമില്ല. നാട്ടിലുള്ളവരോട് വോട്ട് ചെയ്യാന്‍ പോകണ്ട എന്ന് പറയാത്തത് ജനാധിപത്യത്തെ മാനിച്ചാണ്. ഇന്ത്യ തനിമയോടെ നിലനില്ക്കാന് വോട്ടവകാശം ശരിയായ രീതിയില്‍ ഉപയോഗിച്ചേ പറ്റു.
വരാന്‍ പോകുന്ന സര്‍ക്കാറിെൻറ പിന്തുണ എങ്കിലും പ്രവാസികള്‍ക്ക് കിട്ടിയാല്‍ മതിയായിരുന്നു എന്നാണ് ഇവരുടെ ഏകാഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_080419.jpg)