Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ അ​ല്‍മ​ക്തൂം...

ദു​ബൈ അ​ല്‍മ​ക്തൂം വി​മാ​ന​ത്താ​വ​ള ടാ​ക്സി നി​ര​ക്കി​ല്‍ ഇ​ള​വ്

text_fields
bookmark_border
ദു​ബൈ അ​ല്‍മ​ക്തൂം വി​മാ​ന​ത്താ​വ​ള ടാ​ക്സി നി​ര​ക്കി​ല്‍ ഇ​ള​വ്
cancel

ദു​ബൈ: ദു​ബൈ ജ​ബ​ൽ അ​ലി​യി​ലെ അ​ല്‍ മ​ക്തൂം വി​മാ​ന​ത്താ​വ​ള ടാ​ക്​​സി​ക​ളി​ൽ ആ​രം​ഭ​നി​ര​ക്കി​ൽ (ഫ്ലാ​ഗ്​ ഡൗ​ൺ റേ​റ്റ്) ദു​ബൈ ആ​ര്‍.​ടി.​എ​യു​ടെ ടാ​ക്സി കോ​ര്‍പ​റേ​ഷ​ന്‍ 75 ശ​ത​മാ​നം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. തു​ട​ക്ക ​ത്തി​ല്‍ ഈ​ടാ​ക്കു​ന്ന 20 ദി​ര്‍ഹ​ത്തി​ന് പ​ക​രം അ​ഞ്ച് ദി​ര്‍ഹ​മാ​ണ്​ ഏ​പ്രി​ൽ 16 മു​ത​ൽ മേ​യ്​ 30 വ​രെ ഇൗ​ടാ​ ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഷെ​യ​റി​ങ്​ ടാ​ക്​​സി സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി. ന​വീ​ക​ര​ണ​ത്തി​നാ​യി ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള റ​ണ്‍വേ ഏ​പ്രി​ൽ 16 മു​ത​ൽ മേ​യ്​ 30 വ​രെ​യു​ള്ള 45 ദി​വ​സം അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​ക്കാ​ല​യ​ള​വി​ൽ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ അ​ല്‍ മ​ക്തൂം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മാ​ണ്​ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​ല്‍മ​ക്തൂം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 700 ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ടാ​ക്​​സി യാ​ത്ര ചെ​ല​വ്​ കു​റ​ഞ്ഞ​തും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ​താ​യി ദു​ബൈ ടാ​ക്​​സി കോ​ർ​പ​റേ​ഷ​ൻ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡോ. ​യൂ​സു​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ലി പ​റ​ഞ്ഞു.

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െ​ൻ​റ തെ​ക്ക് ഭാ​ഗ​ത്തെ റ​ണ്‍വേ അ​ട​ച്ചി​ടു​ന്ന​തി​നാ​ൽ അ​ല്‍ മ​ക്തൂം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി​യ സ​ർ​വീ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ക്കു​ണ്ടാ​ക്കു​ന്ന പ്ര​യാ​സം ല​ഘൂ​ക​രി​ക്കാ​നാ​ണ് നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള ടാ​ക്സി​ക​ളി​ല്‍ തു​ട​ക്ക​ത്തി​ല്‍ 20 ദി​ര്‍ഹ​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​ര​ക്കി​ല്‍ 75 ശ​ത​മാ​നം ഇ​ള​വ് ന​ല്‍കു​ക​യാ​ണ്. കൂ​ടാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ ഒ​ന്നി​ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക്​ ​ഒ​ന്നി​ച്ച്​ യാ​ത്ര സാ​ധ്യ​മാ​കു​ന്ന ഷെ​യ​റി​ങ്​ ടാ​ക്​​സി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്​ സ​മ​യ​വും ചെ​ല​വും ഇ​തു​വ​ഴി കു​റ​യു​മെ​ന്നും ഡോ. ​യൂ​സു​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story