നിസഹായതയിൽ ഉരുകി ഇവിടെയൊരു ഉമ്മ
text_fieldsദുബൈ: അറിഞ്ഞാൽ ആരും കരഞ്ഞുപോകുന്ന ജീവിതമാണ് ഇൗ ഉമ്മയുടേത്. മുംബൈയില്‍ ഹിന്ദുവാ യി ജനനം. പാസ്പോര്ട്ടില് കൊല്ലത്ത് ജനിച്ച ക്രിസ്ത്യാനി, ഇസ്ലാം മതം സ്വീകരിച്ച് അജ്മാനി ല്‍ മുസ്ലിമായി ജീവിതം. പക്ഷെ, ആരും തുണക്കില്ലാതെ ഒറ്റക്കാണ് ഈ ഉമ്മ. പ്രണയിച്ച് വിവാഹം കഴിച്ച പാകിസ്താന് സ്വദേശി വിവാഹമോചനം പോലും നല്‍കാതെ ഉപേക്ഷിച്ചു. ഇളയമകന് ക്രിമിനല്‍ കേസില്‍ 25 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് യു.എ. ഇയിലെ ജയിലിൽ. ഒരു മകന് പിതാവിെൻറ നാടായ പാകിസ്താനിലും. അജ്മാനിലെ പഴയയൊരു വില്ലയിലെ ഒറ്റമുറിയില്‍ ഈ ഉമ്മ ഇപ്പോൾ തനിച്ചാണ്. പാസ്പോര്‍ട്ടിെൻറയും വിസയുടെയും കാലാവധി തീര്‍ന്നിട്ട് 30 വര്‍ഷമാകുന്നു. 80 കളില്‍ മുംബൈയില്‍ നിന്ന് വീട്ടുജോലിക്കാരിയായി അജ്മാനിലെത്തിയ കാഞ്ചന എന്ന പെണ്‍കുട്ടിയാണ് ഇന്നും തീരാദുരിതം അനുഭവിക്കുന്നത്. അന്ന് കുറച്ചുനാളത്തെ ജോലിക്ക് ശേഷം കാഞ്ചന മുംബൈയിലേക്ക് തിരിച്ചുപോയിരുന്നു. അതിന് മുേമ്പ പാകിസ്താന് സ്വദേശി മലാങ് യാര് മുഹമ്മദുമായി പ്രണയത്തിലായി. മടങ്ങുേമ്പാള്‍ സ്പോണ്സര് തിരിച്ചുവരവ് റദ്ദാക്കിയിരുന്നു.

അതിനാൽ ഒരു മലയാളിയുടെ സഹായത്തോടെ നാട്ടില്‍ നിന്ന് മറ്റൊരു പാസ്പോര്‍ട്ട് തരപ്പെടുത്തി. അതില്‍ കാഞ്ചന കൊല്ലത്ത് ജനിച്ച സൂസി തോമസ് വര്‍ഗീസായി. പുതിയ പേരിൽ അജ്മാനിലെത്തി കാഞ്ചന മലാങിനെ വിവാഹം കഴിച്ചു. ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമയായി. ഭർത്താവ് ഉപേക്ഷിച്ചുപോയെങ്കിലും മതംമാറ്റത്തിെൻറയും വിവാഹത്തിെൻറയും രേഖകള്‍ ഇന്നും ഉമ്മ സൂക്ഷിച്ചിട്ടുണ്ട്. മകന് ജയിലിലായതോടെ ഫാത്തിമ തനിച്ചായി. ഇതിനിടെ രോഗവും പട്ടിണിയും കൂട്ടിനെത്തി. ഹൃദ്രോഗത്തിനും, പ്രമേഹത്തിനുമൊക്കെയായി ഒരു പിടി മരുന്നുകള്‍ വേണം. ഒപ്പം സോറിയാസിസും. ഫാത്തിമയെ യാദൃശ്ചികമായി കണ്ടെത്തിയ ഐശ്വര്യ എന്ന യുവതിയാണ് ഇപ്പോൾ അൽപമെങ്കിലും ആശ്വാസം. തീരെ ഗതികെട്ടപ്പോൾ സഹായം ചോദിച്ച് വീട്ടിൽ കയറിവന്ന ഫാത്തിമയെ െഎശ്വര്യ കൈവിട്ടില്ല. മരുന്നിനും ഭക്ഷണത്തിനും മുടക്കംവരാതെ ഇന്നും അവരെ നോക്കുന്നു. പതിറ്റാണ്ടുകളായി അനധികൃതമായി അജ്മാനില്‍ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയിട്ടും കാര്യമില്ല. സ്വദേശമായ മുംബൈയില്‍ ആരുമില്ല.
പൊതുമാപ്പ് കാലാവധി കഴിഞ്ഞതിനാല്‍ മടക്കം അത്ര എളുപ്പമല്ല. സഹായം തേടി ഒരിക്കല്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്സലേറ്റിലെത്തിയതാണ്. എന്നാൽ അനുഭവം അത്ര സുഖകരമായിരുന്നില്ല. മതംമാറ്റവും പാകിസ്താനിയുമായുള്ള വിവാഹവും അറിഞ്ഞ് ദേഷ്യം പിടിച്ച ഒരു ഗുജറാത്ത് ഉദ്യോഗസ്ഥന് ഇവരുടെ രേഖകള്‍ വലിച്ചെറിഞ്ഞു. പിന്നീട് അങ്ങോട്ട് പോയില്ല. കൈവശമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് റദ്ദാക്കപ്പെട്ടിരിക്കുകയാണ്. പാകിസ്താനിൽ താമസിക്കുന്ന മൂത്തമകെൻറ അടുത്തേക്ക് പോവുകയാണ് ഫാത്തിമക്ക് മുന്നിലുള്ള വഴി. പക്ഷെ, പൗരത്വത്തിെൻറ കടമ്പകള്‍ പലതുകടക്കണം ഈ ഉമ്മക്ക് മകെൻറ അടുത്തെത്താന്‍. ജയിലില്‍ കഴിയുന്ന ഇളയമകെൻറ മോചനത്തിനായി സദാപ്രാര്ഥനയിലുമാണ് ഫാത്തിമ. ഇരുള് നിറഞ്ഞ ജീവിതത്തിലേക്ക് ആശ്വാസത്തിെൻറ ഇത്തിരിവെട്ടം എന്നെങ്കിലും കടന്നുവരുമെന്ന പ്രതീക്ഷയോടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
