ഷാര്‍ജ പണമിടപാട് സ്ഥാപനത്തിലെ കൊള്ള: പ്രതികള്‍ പിടിയില്‍
text_fieldsഷാര്‍ജ: അല്‍ താവൂനിലെ അല്‍ അന്‍സാരി എക്സേഞ്ചില്‍ കൊള്ള നടത്തി 23 ലക്ഷം ദിര്‍ഹം കവര്‍ന്ന അ ഞ്ച് നൈജീരിയന്‍ സ്വദേശികള്‍ പിടിയിലായി. അബൂദബി, റാസല്‍ഖൈമ, അജ്മാന് എന്നിവിടങ്ങളി ല്‍ താമസിച്ചിരുന്ന ഇവരെ അതത് എമിറേറ്റുകളിലെ പൊലീസിന്‍െറ പിന്തുണയോടെയാണ് ഷാര്‍ജ പൊലീസ് വലയിലാക്കിയത്. കഴിഞ്ഞ 20നായിരുന്നു സംഭവം. സന്ദര്‍ശക വിസയിലെത്തിയ സംഘം സ്ഥാപനം നിരീക്ഷിക്കുകയും അനൂകൂലമായ സാഹചര്യം മനസിലാക്കി പരിസരത്ത് നിലയുറപ്പിക്കുകയുമായിരുന്നു.
പൂട്ടാനൊരുങ്ങുന്ന നേരത്ത് ജീവനക്കാരെ ആക്രമിച്ച് കൊള്ള നടത്തി പുറത്ത് തയാറാക്കി നിറുത്തിയിരുന്ന കാറില്‍ രക്ഷപ്പെടുകയുമായിരുന്നു. കൊള്ളക്കാരെ ചെറുക്കുന്നതിനിടയില്‍ ജീവനക്കാര്‍ മര്‍ദനമേറ്റു. ഇവരെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കൊള്ള നടന്ന വിവരം അറിഞ്ഞ ഉടനെ സംഭവ സ്ഥലത്തത്തെിയ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും പ്രതികളെ കുടുക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. മാര്‍ച്ച് 18നാണ് സംഘം സന്ദര്‍ശക വിസയില്‍ യു.എ.ഇയിലത്തെിയത്.
കൊള്ള നടത്തി 20നുതന്നെ മുങ്ങാനായിരുന്നു പദ്ധതിയെങ്കിലും പൊലീസിന്‍െറ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയിഫ് മുഹമ്മദ് അല്‍ സഅരി അള് ഷംസി പറഞ്ഞു. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
