ഷാര്‍ജ അന്താരാഷ്ട്ര ഹദീസ് മത്സരം: മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മ ുഹമ്മദ് ആല് ഖാസിമിയുടെ അധ്യക്ഷതയില്‍ നടന്ന ഷാര്‍ജ അന്താരാഷ്ട്ര ഹദീസ് -ഹിഫ്ള് മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥി ഹാഫിസ് ഉബൈദ് ഇസ്മായില്‍ ഒന്നാം സ്ഥാനം നേടി. നാല്‍പ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള 396 മത്സരാര്‍ഥികളാണ് മാറ്റുരച്ചത്.ഹദീസുകളുടെ സനദും അര്‍ത്ഥവും ഉള്‍പ്പെടെയാണ് മത്സരത്തിനായി പരിഗണിച്ചത്. ഷാര്‍ജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി പുരസ്കാരം കൈമാറി.
ചടങ്ങില്‍ ഷാര്‍ജ ഖുര്‍ആന്‍ സുന്നത് ഫൗണ്ടേഷന് മേധാവി ശൈഖ് സുല്‍ത്താന്‍ ബിന്‍ മതര്‍ ബിന്‍ റംലൂക് ആല് ഖാസിമി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. റഷാദ് സാലിം എന്നിവര്‍ സംബന്ധിച്ചു. കാരന്തൂര്‍ മര്‍കസില്‍ നിന്ന് ഖുര്‍ആന്‍ ഹിഫ്ളും ജൂനിയര്‍ ശരീഅത് കോളേജിലെ പഠനവും പൂര്‍ത്തിയാക്കിയ വയനാട് കമ്പളക്കാട് സ്വദേശിയായ ഉബൈദ് ഇപ്പോള്‍ ഷാര്‍ജ അല്‍ ഖാസിമിയ യൂണിവേഴ്സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഉപരിപഠനം നടത്തുകയാണ്. ഇസ്മായില്‍ മുസ്ലിയാര് റംല ദമ്പതികളുടെ മകനാണ്. മത്സരത്തില്‍ പങ്കെടുത്ത മറ്റു ഇന്ത്യന്‍ വിദ്യാര്‍ഥികളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അല്‍ ഖാസിമിയ യൂണിവേഴ്സിറ്റി ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ ഡോ. നാസര്‍ വാണിയമ്പലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
