ബോര്‍ഡിംഗ് പാസ് ശേഖരവുമായി അന്‍വര്‍ ബരയില്‍
text_fieldsറാസല്‍ഖൈമ: ആകാശ യാത്രകളുടെ എണ്ണത്തില്‍ ഏറെ മലയാളികള്‍ കണ്ണൂര്‍ സ്വദേശി അന്‍വര്‍ ബ രയിലിന് മുന്നിലുണ്ട്. എന്നാൽ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ യാത്രകളിലെ ബോര് ഡിംഗ് പാസുകള്‍ നിധി പോലെ സൂക്ഷിക്കുന്നവര്‍ വിരളം. 42 വര്‍ഷത്തെ ആകാശയാത്രകളിൽ നിന്ന് ലഭിച്ച ബോര്‍ഡിംഗ് പാസുകളുടെ ശേഖരവുമായി അത്ഭുതപ്പെടുത്തുകയാണ് ബിസിനസുകാരനു ം തലശ്ശേരി സി.കെ. ഇബ്രാഹിം കുട്ടി - ബരയില്‍ ഉമ്മാച്ചു ദമ്പതികളുടെ മകനുമായ അന്‍വര്‍ ബര യില്‍. ഗള്‍ഫ് ജീവിതത്തില്‍ മധുരവും കയ്പ്പും രുചിച്ച് പ്രവാസം ധന്യമാക്കിയ ഇദ്ദേഹം യു.എ.ഇയിലെ ബാഫ്ടെ ദി സ്ലീപ്പ് സ്റ്റോര്‍ സ്ഥാപന ഉടമയാണ്.
3,150 ബോര്‍ഡിംഗ് പാസുകളുടെ ശേഖരമുള്ള ബ്രസീലിയന്‍ ബിസിനസുകാരനായ ഗില്‍ബര്‍ട്ടൊ വാസാണ് ഇക്കാര്യത്തിൽ ലോക റെക്കോര്‍ഡിന്‍െറ ഉടമ. 3,030 ബോര്‍ഡിംഗ് പാസുകള്‍ സൂക്ഷിച്ചിട്ടുള്ള ബാംഗ്ളൂര്‍ സ്വദേശി കെ. ഉല്ലാസ് കമ്മത്തിന്‍െറ പേരിലാണ് ഇന്ത്യയിലെ റെക്കോര്‍ഡ്. മൂന്ന് ആല്‍ബങ്ങളിലായി 1,100ഓളം ബോര്‍ഡിംഗ് പാസുകളാണ് അന്‍വര്‍ ബരയില്‍ സൂക്ഷിച്ചിരിക്കുന്നത്. പുതിയ പാസ്പോര്‍ട്ടുകള്‍ക്കൊപ്പം 1977ലെ ആദ്യ പാസ്പോര്‍ട്ടും ഈ ശേഖരത്തിലുണ്ട്. യു.എ.ഇയിലും കേരളത്തിലും ബോര്‍ഡിംഗ് പാസുകളുടെ വന്‍ ശേഖരമുണ്ടെന്ന അവകാശ വാദവുമായി ആരും ഇതുവശര രംഗത്ത് വന്നിട്ടില്ല.
ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ റഷ്യ, അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ഇറ്റലി, ജര്‍മനി, ഹോളണ്ട്, ചൈന, സിങ്കപ്പൂര്‍, മലേഷ്യ, ഈജിപ്ത്, ലബനാന്, ജോര്‍ദാന്‍, നേപ്പാള്‍, ശ്രീലങ്ക, യമന്‍ തുടങ്ങി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വഴി തുറന്നത് ഗള്‍ഫ് പ്രവാസമാണെന്ന് അന്‍വര്‍ ബരയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവും പണ്ഡിതനും സുന്നി ടൈംസ് പത്രാധിപരുമായിരുന്ന അമ്മാവന് ബി. കുട്ടി ഹസന് ഹാജിയാണ് യാത്രകള്‍ക്ക് പിന്നിലെ പ്രചോദനം. അമ്മാവൻ മൊറാര്‍ജി ദേശായി, ബോക്സിംഗ് ഇതിഹാസം മുഹമ്മദലി തുടങ്ങിയവരുമായി വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നു. മാഹി സ്വദേശിയും യു.എ.ഇയിലെ ഗര്‍ഗാഷ് കമ്പനി മാനേജറുമായിരുന്ന പരേതനായ വി.സി. യൂസുഫാണ് 1977ല്‍ അൻവറിന് യു.എ.ഇയിലേക്കുള്ള വഴിയൊരുക്കിയത്. ഉയര്‍ന്ന ശമ്പളമുള്ള ഇത്തിസലാത്തിലെ ജോലി ഉപേക്ഷിച്ച് പകുതി ശമ്പളത്തിന് ഒരു അന്താരാഷ്രട കമ്പനിയിലെ ക്ലേശം പിടിച്ച ജോലിയില്‍ പ്രവേശിച്ചത് തജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഏറെ പ്രയാസപ്പെട്ടെങ്കിലും ഇവിടെ നിന്ന് ലഭിച്ച പരിശീലനം മറ്റൊരു സ്ഥാപനത്തിെൻറ ജി.സി.സി മേധാവിയായി നിയമനം ലഭിക്കുന്നതിന് വഴിവെച്ചു.
മൂന്ന് പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത 27 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് സ്വന്തമായി ബിസിനസിലേക്ക് കടന്നത്. അബൂദബി, ദുബൈ, റാസല്‍ഖൈമ എമിറേറ്റുകളിൽ സ്ഥാപനങ്ങളുണ്ട്. അമ്മാവന് ബി. കുട്ടി ഹസന് ഹാജിയുടെ പേര് പറഞ്ഞ് 1982ല്‍ ദുബൈയിലെത്തിയ മുഹമ്മദലിയുമായി സൗഹൃദം പങ്കിടാന്‍ കഴിഞ്ഞതും സല്മാന് ഖാന്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ വസതിയില്‍ സത്കരിക്കാന്‍ കഴിഞ്ഞതും ഗള്‍ഫ് ജീവിതത്തിലെ ആഹ്ലാദകരമായ ഓര്‍മകളാണ്. ആവശ്യം കഴിഞ്ഞാലും രേഖകള്‍ സൂക്ഷിച്ചു വെക്കുകയെന്നത് പതിവായിരുന്നു. 1956 ലായിരുന്നു ജനനം. ഇൗ സമയം പിതാവ് ചെന്നൈയിലായിരുന്നു. അന്ന്് വിവരങ്ങള്‍ വേഗത്തിലെത്തിക്കാനുള്ള ആശ്രയം ടെലഗ്രാമായിരുന്നു. ജനിച്ചത് പിതാവിനെ അറിയിക്കാന്‍ ടെലഗ്രാം അടിച്ചതിെൻറ പകര്‍പ്പ് ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ടി.കെ കുടുംബാംഗം സഫീറ നാസിനിയാണ് അന്‍വര്‍ ബരയിലിെൻറ ഭാര്യ. നാല് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
