‘ഇ ബ്ലാക്ക് മെയിലിങ്’ സൂക്ഷിക്കൂ, കാമ്പയിനുമായി ഷാര്‍ജ പൊലീസ്
text_fieldsഷാര്‍ജ: ഇലക്ട്രോണിക് തട്ടിപ്പുകള്‍ തുടച്ചുനീക്കാന്‍ ഷാര്‍ജ പൊലീസിലെ ഇതര വിഭാഗങ് ങള് സംയുക്തമായി കാമ്പയിന് ആരംഭിച്ചു. ചൊവ്വാഴ്ച ആരംഭിച്ച കാമ്പയിന് ആറുമാസം തുടര ുമെന്ന് ഷാര്‍ജ പൊലീസ് ഹെഡ് കമാന്‍ഡ് അറിയിച്ചു. ഇ ബ്ലാക്ക് മെയിലിങ് പ്രതിഭാസം തടയുന്നതിനും സമൂഹത്തിലെ അംഗങ്ങളെ ഇത്തരം പ്രതിഭാസങ്ങളില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനും കാമ്പയിന് ലക്ഷ്യമിടുന്നു. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാന്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ച ദര്‍ശനവും ദൗത്യവും സഫലമാക്കുവാനുള്ള ഉദ്യമത്തിെൻറ ഭാഗമായിട്ടാണ് കാമ്പയിന്. ഷാര്‍ജ പൊലീസിെൻറ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോമുകളിലൂടെ ബോധവല്‍ക്കരണം,
എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, ലക്ചറുകള്‍ എന്നിവയിലൂടെ ബോധവത്കരണം നല്കി ഇലക്ട്രോണിക് കൊള്ളയടിയും കുറ്റകൃത്യങ്ങളും കുറക്കുവാന്‍ കാമ്പയിന് വഴിയൊരുക്കും. അറബിക്, ഇംഗ്ളീഷ്, ഉര്‍ദു ഭാഷകളിലുള്ള ലഘുലേഖകള്‍ വഴിയും അച്ചടി, ഓഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവയിലൂടെ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ഇ ബ്ലാക്ക് മെയിലിങില്‍ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള വഴികളും വിശദീകരിക്കുന്നു. ഭീഷണികളോ മറ്റോ ഉണ്ടായാല്‍ മടിച്ച് നില്‍ക്കരുതെന്നും tech_crimes@shjpolice.gove.ae എന്ന ഇ മെയില്‍ വിലാസത്തിലോ, 065943228 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
