എക്സ്റ്റേണൽ മാർക്ക് പ്രശ്നത്തിന് പരിഹാരം; യു.എ.ഇയിലെ ഇന്ത്യൻ അധ്യാപകർക്ക് ആശ്വാസം
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യൻ അധ്യാപകരെ ഏറെനാളായി അലട്ടിയിരുന്ന എക്സ്റ്റേണൽ മാർക് ക് പ്രശ്നത്തിന് പരിഹാരമായി. ഡിഗ്രി മാർക്ക് ലിസ്റ്റിൽ ഇേൻറണൽ, എക്സ്റ്റേണൽ എ ന്ന് രണ്ട് തരത്തിൽ മാർക്ക് രേഖപ്പെടുത്തിയിരിക്കുന്നത് യു.എ.ഇ. വിദ്യഭ്യാസ മന്ത്രാ ലയം അംഗീകരിക്കാത്തതാണ് അധ്യാപകർക്ക് വിനയായിരുന്നത്. ഇവർക്ക് തുല്ല്യതാ സർട് ടിഫിക്കറ്റ് നൽകാൻ യു.എ.ഇ. വിസമ്മതിച്ചതോടെ നൂറുകണക്കിന് അധ്യാപകരുടെ ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത്തരം മാർക്ക് ലിസ്റ്റ് ഉള്ളവർക്കും തുല്ല്യതാ സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസമില്ലെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചുവെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ ഇന്ത്യൻ വിദേശകാര്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ മന്ത്രി സുഷമ സ്വരാജ് ഇൗ പ്രശ്നം യു.എ.ഇ. സർക്കാരിെൻറ ശ്രദ്ധയിൽപെടുത്തി. ഇൗ മാസം 25 ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സൂരിയും യു.എ.ഇ. വിദ്യഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദിയും നടത്തിയ ചർച്ചയിലാണ് അന്തിമ പരിഹാരം ഉണ്ടായത്. മാർക്ക് ഷീറ്റിൽ എക്സ്റ്റേണൽ എന്ന് രേഖപ്പെടുത്തുന്നത് യൂണിേവഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ അംഗീകരിച്ചിരിക്കുന്ന മാർക്ക് നിർണ്ണയ രീതി മാത്രമാണെന്നത് യു.എ.ഇ. വിദ്യഭ്യാസവകുപ്പ് അംഗീകരിക്കുകയായിരുന്നു. നേരത്തെ ഇത്തരം മാർക്ക് ഷീറ്റുകൾ ഉള്ളവരെ റഗുലർ കോഴ്സ് പാസായവരായി കണക്കാക്കിയിരുന്നില്ല.
മുമ്പ് തുല്ല്യതാ സർട്ടിഫിക്കറ്റുകൾ നിഷേധിക്കപ്പെട്ടവർക്ക് പുതിയ സാഹചര്യത്തിൽ അവ നൽകാനും തീരുമാനമായിട്ടുണ്ട്. വളരെയധികം അപേക്ഷകരുള്ളതിനാൽ നടപടിക്രമങ്ങൾക്ക് കാലതാമസം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ, സ്വകാര്യ സ്ഥാപനങ്ങളിൽ ബിരുദ കോഴ്സുകൾ പഠിച്ചിറങ്ങിയവർക്ക് തുല്ല്യതാ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇന്ത്യയിലെ സർവകലാശാലകളിൽ നിന്ന് പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളിലൂടെ പഠനം പൂർത്തിയാക്കിയവർക്കാണ് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. കോൺസലേറ്റ് വഴി അപേക്ഷകെൻറ സർട്ടിഫിക്കറ്റുകൾ അതത് സർവകലാശാലക്ക് അയച്ചുകൊടുക്കുകയാണ് തുല്ല്യതാ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ആദ്യപടി. ഇൗ സർട്ടിഫിക്കറ്റുകൾ ശരിയാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സഹിതം സർവകലാശാലകൾ തിരിച്ച് അയക്കും. ഒപ്പം രേഖകൾ ശരിയാണെന്ന് തെളിയിക്കുന്ന കത്ത് അപേക്ഷകനും നൽകും.
ഇൗ കത്തിെൻറ അടിസ്ഥാനത്തിലാണ് യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് തുല്ല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ ഇൗ സർട്ടിഫിക്കറ്റിൽ പഠന രീതി എന്ത് എന്ന ചോദ്യത്തിന് സർവകലാശാലയിൽ നിന്ന് പ്രൈവറ്റ് എന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ തുല്ല്യതാ സർട്ടിഫിക്കറ്റ് നിരസിക്കപ്പെടും. പ്രൈവറ്റ് കോളജുകളിൽ വർഷങ്ങളോളം പഠിച്ച് റഗുലർ വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷയെഴുതി പാസായവർക്കുപോലും തുല്ല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. യു.ജി.സിയുടെ മാർഗനിർദേശമനുസരിച്ച് റഗുലർ വിദ്യാഭ്യാസം, വിദൂര വിദ്യാഭ്യാസം എന്നിങ്ങനെ മാത്രമാണ് തരം തിരിവുള്ളത്. എന്നാൽ പ്രൈവറ്റ് കോളജുകളിൽ പഠിച്ചിറങ്ങുന്നവർക്ക് സർവകലാശാലകൾ നൽകുന്ന സ്ഥിരീകരണ സർട്ടിഫിക്കറ്റിൽ ൈപ്രവറ്റ് എന്ന് രേഖപ്പെടുത്തുകയാണ് പതിവ്. ഇതിന് യു.എ.ഇയിൽ അംഗീകാരമില്ല. അറബിക് കോളജുകളിലും മറ്റും പഠിച്ചിറങ്ങിയവർക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
