ദുബൈ പൊലീസിെൻറ എട്ട് സേവനങ്ങൾ കൂടി ഒാൺലൈനാകുന്നു
text_fieldsദുബൈ: ദുബൈ പൊലീസിെൻറ എട്ട് സേവനങ്ങൾ കൂടി അടുത്തമാസം ഒന്നുമുതൽ പൂർണമായും ഓൺലൈ നിലാകുന്നു. ഇതോടെ പൊലീസ് സ്റ്റേഷനുകളിലും ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലും ഈ സേവന ങ്ങൾ നിർത്തലാക്കും. ഗതാഗത നിയമലംഘനങ്ങൾക്കു പിഴയടക്കൽ, ആർക്കും പരിക്കില്ലാത്ത വാഹനാപകടങ്ങളുടെ റിപ്പോർട്ട്, അപകട റിപ്പോർട്ടുകളുടെ പകർപ്പ്, ട്രാഫിക് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എന്നിവയ്ക്ക് അപേക്ഷ നൽകൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തവണകളായുള്ള പിഴയടയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പരിശോധിക്കൽ, ഗതാഗതം സുഗമമാണോയെന്നുള്ള പരിശോധന എന്നിവയാണ് ഓൺലൈനിലാകുന്ന സേവനങ്ങൾ.
ജൂലൈ ഒന്നു മുതൽ നാല് സേവനങ്ങൾ കൂടി പൂർണമായും ഓൺലൈനിലാക്കും. കഴിഞ്ഞവർഷം 13 സേവനങ്ങൾ ഓൺലൈനിൽ ആക്കിയിരുന്നു. ദുബൈ പൊലീസ് സ്മാർട് ആപ്, വെബ്സൈറ്റ് എന്നിവ വഴി ഇൗ സേവനങ്ങൾ നേടാമെന്ന് പൊലീസ് ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. സർക്കാർ ഒാഫീസുകളിൽ വരാതെ േസവനങ്ങൾ നേടാൻ കൂടുതൽ സ്മാർട് പൊലീസ് സ്റ്റേഷനുകളും 1,000 കിയോസ്ക്കുകളും തുറന്നിട്ടുണ്ട്. ബാങ്കുകളെയും വിവിധ വകുപ്പുകളെയും സ്മാർട് ശൃംഖലുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം. കഴിഞ്ഞവർഷം 20 ലക്ഷം ഇടപാടുകളാണ് ഇത്തരത്തിൽ നടന്നത്. പൊതുജനങ്ങളിൽ 80 ശതമാനം പേരും പൊലീസ് സ്മാർട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതായി ദുബൈ പൊലീസിലെ നിർമിതബുദ്ധി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.