ഫ്യൂച്ചർ ബിൽഡ് എക്സിബിഷന് അജ്മാനില്‍ തുടക്കം
text_fieldsഅജ്മാന്: അജ്മാന് ചേംബര്‍ ഓഫ് കൊമേഴ്സിെൻറ മേല്‍ നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ഫ്യൂ ച്ചർ ബിൽഡ് എക്സിബിഷന് തുടക്കമായി. വരും കാലത്തെ കെട്ടിട നിര്‍മ്മാണത്തില്‍ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ മേളയില്‍ പ്രദർശിപ്പിക്കും. കെട്ടിട നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയ്ക്ക് ഉചിതമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും പ്രാദേശിക കമ്പോളങ്ങളിൽ പ്രവേശിക്കാൻ അന്താരാഷ്ട്ര കമ്പനികളും ഉൽപാദകരും വ്യാപാരികളും പ്രാപ്തരാക്കുകയുംചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് അജ്മാന് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട നഗരങ്ങള്‍ സൃഷ്ടിക്കുന്നതിനു മേഖലയില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനമാണ് അജ്മാന് ആൽ സോറയിലെ സംഘടിപ്പിച്ചിരിക്കുന്നത്. പ്രാദേശിക അന്താരാഷ്ട്ര മേഖലകളില്‍ നിന്നും 52 കമ്പനികള്‍ പങ്കെടുക്കുന്ന മേള അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് ആൽ നുഐമി ഉദ്ഘാടനം ചെയ്തു. ടൂറിസം വികസന വകുപ്പ് ചെയര്മാന് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ്, അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് ആൽ നുഐമി, പശ്ചാത്തല സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് ആൽ നുഐമി, ഹമദ് റാഷിദ് ആൽ നുഐമി, അബ്ദുല്ല ആൽ മുവൈജി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
