Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right40,000 തേ​നീ​ച്ച​ക​ൾ...

40,000 തേ​നീ​ച്ച​ക​ൾ വി​മാ​നം ക​യ​റി റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തി

text_fields
bookmark_border
40,000 തേ​നീ​ച്ച​ക​ൾ വി​മാ​നം  ക​യ​റി റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തി
cancel
camera_alt????????????? ????? ???????? ??????????????????????? ?????????????? ?????????????
റാ​സ​ൽ​ഖൈ​മ: ഇൗ​ജി​പ്​​തി​ൽ​നി​ന്ന്​ നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം തേ​നീ​ച്ച​ക​ളെ വി​മാ​ന​ത്തി​ൽ റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തി​ച്ചു. ഇ​വ​യെ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള തേ​നീ​ച്ച വ​ള​ർ​ത്ത​ലു​കാ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്​​തു. ഇൗ​ജി​പ്​​ത്​ എ​യ​ർ കാ​ർ​ഗോ വി​മാ​ന​ത്തി​ലാ​ണ്​ തേ​നീ​ച്ച​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. ഇൗ ​വ​ർ​ഷം യു.​എ.​ഇ​യി​​ലേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ തേ​നീ​ച്ച​ക്കൂ​ട്ട​മാ​ണ്​ ഇ​ത്. ഇൗ​ജി​പ്​​തി​ലെ അ​ൽ നാ​ജി​ഹ്​ ഫാ​മി​ൽ​നി​ന്നാ​ണ്​ തേ​നീ​ച്ച​ക​ളെ യു.​എ.​ഇ​യി​ലെ​ത്തി​ച്ച​ത്. വി​മാ​ന മാ​ർ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ തേ​നീ​ച്ച​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന ഫാ​മാ​ണ്​ നാ​ജി​ഹ്. യു.​എ.​ഇ, ഒ​മാ​ൻ, സു​ഡാ​ൻ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി 480 കോ​ടി തേ​നീ​ച്ച​ക​ളെ​യാ​ണ്​ ഫാം ​ഇ​തു​വ​രെ ക​യ​റ്റു​മ​തി ചെ​യ്​​തി​ട്ടു​ള്ള​ത്. 26 വ​ർ​ഷം മു​മ്പ്​ മു​ഹ​മ്മ​ദ്​ അ​ൽ നാ​ജി​ഹ്​ ആ​ണ്​ ക​മ്പ​നി ആ​രം​ഭി​ച്ച​ത്. ​തു​ട​ർ​ന്ന്​ തേ​നീ​ച്ച​ക​ളി​ലെ റാ​ണി​ക​ളെ​യും തേ​ൻ ബി​സി​ന​സി​ന്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ക​മ്പ​നി ക​യ​റ്റി​യ​യ​ച്ച്​ തു​ട​ങ്ങി. ഇൗ​ജി​പ്​​ത്, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ രാ​ജ്യ​ങ്ങ​ളി​ലാ​യി അ​ൽ നാ​ജി​ഹ്​ ഫാ​മി​ന്​ നൂ​റി​ല​ധി​കം ക​മ്പ​നി​ക​ളു​ണ്ട്. 2016ൽ ​ആ​റ്​ കോ​ടി തേ​നീ​ച്ച​ക​ളെ യു.​എ.​ഇ​യി​ലേ​ക്ക്​ വി​മാ​ന മാ​ർ​ഗം എ​ത്തി​ച്ച്​ നാ​ജി​ഹ്​ ഫാം ​വ​ർ​ത്ത സൃ​ഷ്​ി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story