ഹബ് 7 1: പുതു സംരംഭങ്ങൾക്ക് 100 കോടി നിക്ഷേപ ഫണ്ടും സബ്സിഡിയും
text_fieldsഅബൂദബി: പുതു സംരംഭങ്ങളെയും ടെക് കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്നതിന് അബൂദ ബിയിൽ ഹബ് ആരംഭിച്ചു. ആമസോൺ, വീവർക് തുടങ്ങിയവ പോലുള്ള കമ്പനികളെ എമിറേറ്റിലേക ്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി സർക്കാർ, മുബാദല നിക്ഷേപ കമ്പനി, മൈക്രോസേ ാഫ്റ്റ്, ജപ്പാെൻറ സോഫ്റ്റ് ബാങ്ക് എന്നിവയിൽനിന്ന് ഫണ്ട് സ്വരുപിച്ചാണ് ഹബ് രൂ പവത്കരിച്ചത്. അബൂദബിയിൽ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും എൻജിനീയർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഹബിൽ ബിസിനസ് ആരംഭിക്കുന്ന പുതു സംരംഭങ്ങൾക്ക് 100 കോട ി ദിർഹത്തിെൻറ നിക്ഷേപ ഫണ്ടും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കും.
‘ഹബ് 71’ അബൂദബി ഗ്ലോബൽ മാർക്കറ്റിൽ
അബൂദബി സർക്കാറിെൻറ ‘ഗദൻ 21’ പദ്ധതിയുടെ ഭാഗമായാണ് ഹബിന് തുടക്കമിട്ടത്. ‘ഹബ് 71’ എന്നാണ് ഇത് അറിയപ്പെടുക. 1971ൽ യു.എ.ഇ സ്ഥാപിതമായതിനെ അനുസ്മരിച്ചാണ് ‘ഹബ് 71’ എന്ന് പേര് നൽകിയത്. അബൂദബി ഗ്ലോബൽ മാർക്കറ്റിൽ നാല് നിലകളിലായാണ് ഹബ് 71 പ്രവർത്തിക്കുക. ഇതിൽ ഒരു നിലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മറ്റു നിലകളിലെ പ്രവർത്തനം ആറ് മാസത്തിനകം തുടങ്ങുമെന്ന് മുബാദല വെഞ്ചേഴ്സ് മേധാവി ഇബ്റാഹിം അജമി അറിയിച്ചു. പുതു സംരംഭ കമ്പനികളും സോഫ്റ്റ് ബാങ്ക് കമ്പനികളും ഇൗ സമയത്തിനുള്ളിൽ ഇങ്ങോട്ട് വന്ന് തുടങ്ങും. ഹബ് 71ന് അകത്തും പുറത്തുമായി മൂന്ന് മുതൽ അഞ്ച് വരെ വർഷത്തിനകം 100 പുതു സംരംഭ കമ്പനികളെ ഉൾക്കൊള്ളുക എന്നതാണ് ലക്ഷ്യം.
അപേക്ഷകൾ ഏപ്രിൽ 28 മുതൽ
പുതു സംരംഭങ്ങൾക്കുള്ള അപേക്ഷകൾ ഏപ്രിൽ 28 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് അബൂദബി ഇൻവെസ്റ്റ്മെൻറ് ഒാഫിസ് ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഇൽഹാം ആൽ ഖാസിം വ്യക്തമാക്കി. അബൂദബിയിൽ പ്രവർത്തിക്കുന്ന മികച്ച സംരംഭത്തിെൻറ സാേങ്കതികവിദ്യ സംഘത്തിന് ഭവന^ആരോഗ്യപരിചരണ സബ്സിഡികൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും എക്സ്ക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദിെൻറ രക്ഷാകർതൃത്വത്തിലുള്ള ‘ഹബ് 71’ൽ വെഞ്ച്വർ കാപിറ്റൽ ഫണ്ട്സ്, സോഫ്റ്റ് ബാങ്ക്, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവക്ക് ഒാഫിസ് സ്ഥലം അനുവദിക്കും.
യു.എസ് കമ്പനിയായ വീവർക്, ഇന്ത്യയുടെ ഹോട്ടൽ ശൃംഖലയായ ഒായോ എന്നിവയെ എമിറേറ്റിലേക്ക് കൊണ്ടുവരാൻ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മേഖലയിൽ നടക്കുന്ന മൊത്തം ഫണ്ട് സമാഹരണ പ്രക്രിയയുടെ 30 ശതമാനവും ജി.സി.സിയിലെ പുതു സംരംഭ സാന്നിധ്യം ഏറ്റവും കൂടുതലും യു.എ.ഇയിലാണെന്ന് മുബാദല ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻറ്^ഇൻഫ്രാസ്ട്രക്ചർ ചീഫ് എക്സിക്യൂട്ടീവ് വലീദ് ആൽ മുഹൈരി ഹബ് 71 ഉദ്ഘാടന പരിപാടിയിൽ വ്യക്തമാക്കി. ഇക്കാരണം കൊണ്ട് ടെക് കമ്പനികൾ ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് അബൂദബി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സവിശേഷതകൾ
യു.എ.ഇയിലെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുന്നതും സംരംഭകത്വ ഫണ്ടിന് പിന്തുണ നൽകുന്നതും മൈക്രോസോഫ്റ്റ് പോലുള്ള നയതന്ത്ര പങ്കാളികളുള്ളതുമാണ് മേഖലയിലെ മറ്റു സംരംഭങ്ങളിൽനിന്ന് ഹബ് 71നെ വ്യത്യസ്തമാക്കുന്നതെന്ന് ഇബ്റാഹിം അജമി ചൂണ്ടിക്കാട്ടി. സർക്കാറുമായി പങ്കാളിത്തമുണ്ടെന്നത് മറ്റൊരു പ്രധാന ഘടകമാണ്. ആരോഗ്യ പരിചരണം, വാണിജ്യം, ധനകാര്യം, ഗതാഗതം തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ ഹബ് 71ലുണ്ടാകും. ഇൗ കമ്പനികൾ സമൂഹത്തിൽ നിർണായകമായ മാറ്റമുണ്ടാക്കും. സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ടിെൻറ നിക്ഷേപ വിഭാഗത്തിൽ 65 സാേങ്കതിക വിദ്യ കമ്പനികൾ മേഖലയിലേക്ക് കടന്നുവരാൻ ഹബ് 71 വഴിയൊരുക്കുമെന്ന് ഇബ്റാഹിം അജമി അഭിപ്രായപ്പെട്ടു. ഇവയിൽ അധികവും എങ്ങനെ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും എന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ പ്രവർത്തന വ്യാപനത്തിന് വളരെ മികച്ച വേദിയായി ഹബ് 71 മാറുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
