Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർക്ക്​ പ്ര​ത്യേ​ക എ.ടി.എം. ഒരു​ക്കി ദു​ബൈ എ​മി​ഗ്രേ​ഷ​ൻ

text_fields
bookmark_border
നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർക്ക്​ പ്ര​ത്യേ​ക  എ.ടി.എം. ഒരു​ക്കി ദു​ബൈ എ​മി​ഗ്രേ​ഷ​ൻ
cancel

ദു​ബൈ: നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ആ​ളു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സു​ഗ​മ​മാ ​കു​ന്ന​തി​ന് വേ​ണ്ടി പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ ൻ​റ്​ ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്‌​സ് ( ദു​ബൈ എ​മി​ഗ്രേ​ഷ​ൻ). ഇ​ത്ത​ര​ക്കാ​ർ​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ അ​വ​രു​ടെ പ​ണം പി​ൻ​വ​ലി​ക്കാ​നും വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കാ​നും സാ​ധ്യ​മാ​ക്കു​ന്ന അ​ത്യാ​ധു​നി​ക എ.​ടി.​എം. മെ​ഷീ​ൻ വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഇ​തി​ലൂ​ടെ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി​യ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യി ദു​ബൈ എ​മി​ഗ്രേ​ഷ​ൻ. ഷാ​ർ​ജാ ഇ​സ്ലാ​മി​ക് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സം​വി​ധാ​നം പു​റ​ത്തി​റ​ക്കി​യ​ത്. ദു​ബൈ എ​മി​ഗ്രേ​ഷ​െ​ൻ​റ മു​ഖ്യ​കാ​ര്യാ​ല​യ​മാ​യ ജാ​ഫ്‌​ലി​യ ഓ​ഫീ​സി​െ​ൻ​റ ഗേ​റ്റ് ന​മ്പ​ർ നാ​ലി​ന്​ മു​ന്നി​ലാ​ണ്​ എ.​ടി.​എം. സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബൈ എ​മി​ഗ്രേ​ഷ​ൻ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​റി മെ​ഷീ​ൻ കൗ​ണ്ട​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഈ ​കൗ​ണ്ട​റി​നു​ള്ളി​ലേ​ക്ക് വീ​ൽ​ചെ​യ​റു​ക​ൾ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള പ്ര​ത്യേ​ക സ​ഞ്ചാ​ര​പാ​ത, കാ​ഴ്ച്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് തി​രി​ച്ച​റി​വി​നു​ള്ള പ്ര​ത്യേ​ക ട​ച്ചിം​ഗ് സം​വി​ധാ​നം, ശ​ബ്‌​ദ സ​ന്ദേ​ശ​ങ്ങ​ൾ, തു​ട​ങ്ങി​യ സൗ​ക​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ഇ​ത്ത​ര​ക്കാ​ർ​ക്ക് പ​ണം പി​ൻ​വ​ലി​ക്ക​ൽ, ബാ​ല​ൻ​സ് അ​ന്വേ​ഷ​ണ​ങ്ങ​ൾ, മി​നി അ​ക്കൗ​ണ്ട് സ്​​േ​റ്റ​റ്റ്​​മെ​ൻ​റ്, ര​ഹ​സ്യ കോ​ഡ് മാ​റ്റ​ൽ, വോ​യി​സ് സ​ർ​വീ​സ്, വി​വി​ധ യൂ​ട്ടി​ലി​റ്റി പേ​യ്​​മെ​ൻ​റ്​ അ​ട​ക്കാ​നു​മു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ളും തേ​ടാ​വു​ന്ന​താ​ണ്. വ​രും കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യു​ള്ള കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഇ​തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണെ​ന്ന് അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു. സാ​ധാ​ര​ണ ആ​ളു​ക​ൾ​ക്കും മെ​ഷീ​നി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാം. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ഉ​പ​മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് ബി​ൻ സു​റൂ​ർ, വ​കു​പ്പി​ലെ മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ഷാ​ർ​ജാ ഇ​സ്ലാ​മി​ക് ബാ​ങ്കി​െ​ൻ​റ ഉ​ന്ന​ത മേ​ധാ​വി​ക​ൾ, വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story