Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ​യി​ല്‍...

ഷാ​ര്‍ജ​യി​ല്‍ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ഇ​ന്‍വെ​സ്​​റ്റ്​​മെ​ൻ​റ്​ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
ഷാ​ര്‍ജ​യി​ല്‍ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്  ഇ​ന്‍വെ​സ്​​റ്റ്​​മെ​ൻ​റ്​ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം
cancel
camera_alt????? ???????????? ?????? ????? ?????? ?????????????? ????? ???????? ?????????? ????? ????????????????? ?????????????????????
ഷാ​ര്‍ജ: ഷാ​ര്‍ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ ആ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​റാ​മ​ത് റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ഇ​ന്‍വെ​സ്​​റ്റ്​​മെ​ൻ​റ് എ​ക്സി​ബി​ഷ​ന് (എ.​സി.​ആ​ര്‍.​ഇ.​എ​സ് 2019) അ​ല്‍ താ​വൂ​നി​ലെ എ​ക്സ്പോ​സെ​ൻ​റ​റി​ല്‍ തു​ട​ക്കം.
21വ​രെ നീ​ളു​ന്ന പ്ര​ദ​ർ​ശ​നം ഷാ​ര്‍ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ സ​ലീം ബി​ന്‍ സു​ല്‍ത്താ​ന്‍ ആ​ല്‍ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ര്‍ജ ചെം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി, ഷാ​ര്‍ജ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ്, എ​ക്സ്പോ എ​ക്സ്പോ​ര്‍ട്ട് സെ​ൻ​റ​റി​ലെ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ബി​സി​ന​സ് ഗ്രൂ​പ്പ് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ര്‍. ഉ​ദ്ഘാ​ട​ന ശേ​ഷം വി​വി​ധ പ​വ​ലി​യ​നു​ക​ളി​ലെ​ത്തി​യ ഉ​പ​ഭ​ര​ണാ​ധി​കാ​രി റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്പ​നി​ക​ളി​ലെ മി​ക​ച്ച പ​ങ്കാ​ളി​ത്തം, അ​വ​ബോ​ധം എ​ന്നി​വ​യെ പ്ര​ശം​സി​ച്ചു. ഷാ​ര്‍ജ മീ​ഡി​യ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി, ഷാ​ര്‍ജ ഡി​പ്പാ​ര്‍ട്ട്മെ​ന്‍്റ് ഓ​ഫ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ആ​ന്‍ഡ് ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ൻ​റ്​ ഡ​യ​റ​ക്ട​ര്‍ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹു​മൈ​ദ് ആ​ല്‍ ഖാ​സി​മി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story