Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ന​ഞ്ഞു കു​തി​ർ​ന്ന്​...

ന​ന​ഞ്ഞു കു​തി​ർ​ന്ന്​ യു.​എ.​ഇ

text_fields
bookmark_border
ന​ന​ഞ്ഞു കു​തി​ർ​ന്ന്​ യു.​എ.​ഇ
cancel
camera_alt???? ???????????? ?????????? ?????????? ??????????????

ദു​ബൈ: ഞാ​യ​റാ​ഴ്​​ച വ്യാ​പ​ക​മാ​യി പെ​യ്​​ത മ​ഴ​യി​ൽ യു.​എ.​ഇ. കു​തി​ർ​ന്നു. പു​ല​ർ​ച്ചെ മു​ത​ൽ ചി​ല​യി​ട​ങ ്ങ​ളി​ൽ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ മ​ഴ പെ​യ്​​ത​ത്. അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ, റാ​സ​ൽ​ഖൈ​മ, ഉമ്മുൽഖുവൈൻ എ​ന്നി​വി​ട​ങ്ങ​ളി​ ലൊ​ക്കെ ക​ന​ത്ത മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. വൈ​കി​ട്ട്​ ആ​രം​ഭി​ച്ച മ​ഴ രാ​​ത്രി വൈ​കും വരെ നീണ്ടു. പല റോ​ഡു​ക​ ളി​ലു​മു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്​ യാ​​ത്ര ദു​ഷ്​​ക്ക​ര​മാ​ക്കി. വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കും ചി​ല​യി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടു. ​ട്രാഫിക്​ സിഗ്​നലുകൾ പ്രവർത്തന രഹിതമായി. എന്നാൽ പ്രധാന റോഡുകളൊന്നും അടക്കേണ്ടി വന്നില്ല.
മഴയും വെള്ളക്കെട്ടും ബാധിച്ച സ്​കൂളുകൾ തിങ്കളാഴ്​ച തുറക്കേണ്ടതില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു.

സ്​കൂൾ അധിക​ൃതർക്ക്​ ഇത്​ സംബന്ധിച്ച തീരുമാനം എടുക്കാം. കുട്ടികളുടെ സുരക്ഷക്കാണ്​ പ്രാധാന്യം നൽകേണ്ടതെന്ന്​ അധികൃതർ അറിയിച്ചു. കുട്ടികൾക്കും സ്​കൂൾ ബസുകൾക്കും കടന്നു ചെല്ലാനാവാത്ത അവസ്​ഥയുണ്ടെങ്കിൽ സ്​കൂൾ പ്രവർത്തിപ്പിക്കരുത്​. മലയോര മേഖലകളിലെ സ്​കൂളുകൾ പ്രത്യേകം ശ്രദ്ധിക്കണം. ഇൗ ആഴ്​ച മുഴുവൻ മഴ കിട്ടുമെന്നാണ്​ കണക്കുകൂട്ടൽ. തെ​ക്ക് കി​ഴ​ക്ക​ന്‍ കാ​റ്റും വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റും മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത കൈ​വ​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. ചി​ല​പ്പോ​ള്‍ ഇ​ത് മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ ശ​ക്തി കൈ​വ​രി​ച്ചേ​ക്കാം. അന്തരീക്ഷ ഉൗഷ്​മാവിലും കുറവ്​ വന്നിട്ടുണ്ട്​. ഞാ​യ​റാ​ഴ്ച വ​ട​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലും കി​ഴ​ക്ക​ന്‍ തീ​ര​മേ​ഖ​ല​ക​ളി​ലും താ​പ​നി​ല 15 ഡി​ഗ്രി​യി​ലും താ​ഴെ എ​ത്തി​യി​രു​ന്നു.

ഹ​ജ്ജ​ര്‍, ഫ​ര്‍ഫ​ര്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ എ​ട്ട് ഡി​ഗ്രി​ക്ക് താ​ഴെ​യാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് ന​ല്ല​തോ​തി​ല്‍ ജ​ലം ഒ​ഴു​കി​യെത്തി​യി​ട്ടു​ണ്ട്. പ​ല​ഭാ​ഗ​ത്തും അ​ണ​ക്കെ​ട്ടു​ക​ള്‍ വ​ര​ണ്ട് കി​ട​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യും കാ​റ്റും ചേ​രു​ന്ന​തോ​ടെ ദൂ​ര​കാ​ഴ്ച്ച​യി​ല്‍ കു​റ​വ് വ​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ദീ​ര്‍ഘ​ദൂ​ര റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കി. ക​ട​ലി​ല്‍ ഇ​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​ം. ഏത്​ സാഹചര്യവും നേരിടാൻ തയാറാണെന്ന്​ അധികൃതർ അറിയിച്ചു. വെള്ളക്കെട്ടുകൾ നീക്കാൻ ടാങ്കറുകളും പമ്പുകളും സജ്ജമാണ്​. മരങ്ങളോ പാറകളോ വീണ്​ ഗതാഗതം നിലച്ചതായി റിപ്പോർട്ടില്ല. എങ്കിലും വാദികളിൽ നിന്നും മറ്റും അകന്നു നിൽക്കണം. തി​ങ്ക​ളാ​ഴ്ച​യും മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. യാ​ത്ര​ക്കാ​ര്‍ അ​മി​ത വേ​ഗ​ത, മ​റി​ക​ട​ക്ക​ല്‍ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ തു​ട​ങ്ങി​യ കാ​റ്റും മ​ഴ രാ​ത്രി​യും തു​ട​ര്‍ന്ന​തോ​ടെ ഷാ​ര്‍ജ​യി​ലെ മി​ക്ക​ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ള്‍ രൂ​പ​പ്പെ​ട്ടു. വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വെ​ള്ളം കെ​ട്ടി​നി​ന്ന​ത് ഗ​താ​ഗ​ത​ത്തെ കാ​ര്യ​മാ​യി ത​ന്നെ ബാ​ധി​ച്ചു. ന​ഗ​ര​സ​ഭ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി വെ​ള്ളം നീ​ക്കം ചെ​യ്താ​ണ് ത​ട​സ​ങ്ങ​ള്‍ നീ​ക്കി​യ​ത്. വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ പ​ട്ട​ണ​ങ്ങ​ളി​ലും മ​ഴ കോ​രിച്ചൊ​രി​യു​ക​യാ​യി​രു​ന്നു. ഷാ​ര്‍ജ, ദു​ബൈ അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ല്‍ഖാ​ന്‍, അ​ല്‍ താ​വൂ​ന്‍, അ​ല്‍ ന​ഹ്ദ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ല​ഭി​ച്ച​ത്. തീ​ര​മേ​ഖ​ല​ക​ളാ​യ മം​സാ​ര്‍, ഹി​റ, ഫി​ഷ്ത്ത് തു​ട​ങ്ങി​യ ഭാ​ഗ​ത്ത് ശ​ക്തി​യാ​ര്‍ജി​ച്ച മ​ഴ തൊ​ട്ട​ടു​ത്ത പ​ട്ട​ണ​ങ്ങ​ളി​ലും പെ​യ്തി​റ​ങ്ങി. അ​ജ്​​മാ​നി​ൽ പെ​യ്​​ത മ​ഴ പ്ര​ദേ​ശ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​നും കാ​ര​ണ​മാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സം സൃ​ഷ്​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story