ബിസിനസ് രംഗത്ത് സ്വദേശി വനിതകള്‍ മുന്നേറ്റം നടത്തി –-ശൈഖ ഹിന്ദ്
text_fieldsഷാര്‍ജ: വ്യവസായ രംഗത്ത് സ്വദേശ വനിതകള്‍ വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നതെന്നു ം വ്യത്യസ്ത മേഖലകളില്‍ ശക്തമായ മത്സരങ്ങളെ അതിജയിക്കുവാന്‍ അവര്‍ കരുത്ത് നേടിയതായും ഷാര്‍ജ ബിസിനസ് വുമണ്‍ കൗണ്‍സില്‍ ചെയര്പെഴ്സന് ശൈഖ ഹിന്ദ് ബിന്ത് മാജിദ് അല്‍ ഖാസിമി പറഞ്ഞു. ഭരണകര്‍ത്താക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് അന്താരാഷ്ട്ര, പ്രാദേശിക രംഗത്ത് വനിതകള്‍ക്ക് വെന്നിക്കൊടിപാറിക്കുവാനായത്. സ്ത്രീപുരുഷന്മാര് തമ്മിലുള്ള ന്യായമായ അവസരങ്ങളുടെ തത്വത്തെ ഉയര്‍ത്തിപ്പിടിക്കുക, സാമ്പത്തികവും നിക്ഷേപ പദ്ധതികളുടെ സ്ഥാപിതാവകാശവും സുസ്ഥിരതയും ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്ക് വിവിധ സേവനങ്ങളില്‍ പ്രവേശനം സാധ്യമാക്കുക എന്നത് ഷാര്‍ജ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന അവകാശങ്ങളാണെന്ന് ശൈഖ ഹിന്ദ് പറഞ്ഞു.
എല്ലാതരത്തിലുള്ള വെല്ലുവിളികളും മറികടന്ന് അഭിവൃദ്ധിയിലേക്ക് സ്ത്രീകളെ നയിക്കുവാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമി വലിയ പിന്തുണയാണ് നല്‍കുന്നത്. ബിസിനസ് രംഗത്ത് 23,000 സ്വദേശ വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 50 ബില്ല്യന്‍െറ പദ്ധതികള്‍ക്കാണ് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്. ഷാര്‍ജ ബിസിനസ്സ് വുമണ്‍സ് കൗണ്‍സില്‍ എമിറേറ്റിലെ വ്യവസായികള്‍ക്ക് പ്രൊഫഷണല്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത് നിരവധി പേരെ ഈ രംഗത്തേക്ക് വരുവാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ശില്പശാലകളും മറ്റും ഈ രംഗത്തുള്ളവര്‍ക്കായി നടത്തുന്നുണ്ട് ശൈഖ ഹിന്ദ് പറ
ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
