Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫി​ഷി​ങ്...

ഫി​ഷി​ങ് ഫെ​സ്​​റ്റി​വ​ലി​ന് തു​ട​ക്കം

text_fields
bookmark_border
ഫി​ഷി​ങ് ഫെ​സ്​​റ്റി​വ​ലി​ന് തു​ട​ക്കം
cancel

ഉ​മ്മു​ല്‍ഖു​വൈ​ന്‍: ഉ​മ്മു​ല്‍ഖു​വൈ​ന്‍ ഭ​ര​ണാ​ധി​കാ​രി ഹി​സ് ഹൈ​ന​സ് ശൈ​ഖ്​ സ​ഊ​ദ് ബി​ന്‍ റാ​ശി​ല്‍ അ​ല ്‍മു​അ​ല്ല​യു​ടെ ര​ക്ഷാ​ക​ർ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ‘ഫി​ഷി​ങ് ഫെ​സ്റ്റി​വ​ലി​ന്’ തു​ട​ക്ക​മാ​യി. ഇൗ ​മാ ​സം ഒ​മ്പ​ത്​ വ​രെ നീ​ളു​ന്ന​താ​ണ് ഉ​ല്‍സ​വം. മ​ല്‍സ്യ​ച്ച​ന്ത​ക്ക് അ​രി​കെ ത​യാ​റാ​ക്കി​യ കൃ​ത്രി​മ പു​ൽ​ത്ത​കി​ടി​യി​ല്‍ വൈ​വി​ധ്യ​ങ്ങ​ളാ​യ കാ​ഴ്ച​ക​ളാ​ണു​ള്ള​ത്. താ​ല്‍കാ​ലി​ക​മാ​യി ഒ​രു​ക്കി​യ കു​ള​ത്തി​ലെ തെ​ളി​നീ​രി​ല്‍ മീ​നു​ക​ള്‍ നീ​ന്തി​ത്തു​ടി​ക്കു​ന്ന​ത് കാ​ണാ​ന്‍ ഭം​ഗി ഏ​റെ​യാ​ണ്. ഇ​തോ​െ​ടാ​പ്പം മീ​ൻ​പി​ടു​ത്ത മ​ൽ​സ​ര​വു​മു​ണ്ട്.

മു​ന്‍കൂ​റാ​യി പേ​ര്‍ റ​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്കാ​ണ്​ മ​ൽ​സ​രി​ക്കാ​ൻ അ​വ​സ​ര​മ​ു​ള്ള​ത്. നി​ര്‍ദ്ദി​ഷ്​​ട പ്ര​ദേ​ശ​ത്ത് നി​ന്നും ഖോ​റി​ലേ​ക്ക് കൊ​തു​മ്പു വ​ള്ള​ത്തി​ല്‍ പോ​യി മീ​ന്‍പി​ടി​ച്ച് വ​രു​ന്ന​വ​രി​ല്‍ നി​ന്ന്​ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​ര്‍ഹ​രാ​യ​വ​രെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​ത്. മീ​ന്‍പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യി മീ​ന്‍ പി​ടു​ത്ത​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും കാ​ണാം. ആ​ധു​നി​ക യ​ന്ത്ര​വ​ൽ​കൃ​ത ബോ​ട്ടു​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. വി​വി​ധ ബോ​ട്ട് ക​മ്പ​നി​ക​ളും ഉ​ല്‍സ​വ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. മ​ല്‍സ്യ​ബ​ന്ധ​ന​വു​മാ​യി അ​ടു​പ്പ​മു​ള്ള​വ​ര്‍ മു​ന്‍ കാ​ല​ങ്ങ​ളി​ലും ഇ​ത്പോ​ലു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ല്‍സ്യ​ബ​ന്ധ​നോ​ല്‍സ​വ​ത്തി​ന് ആ​ധു​നി​ക മു​ഖം കൊ​ടു​ത്തു​ള്ള ആ​ദ്യ പ​രി​പാ​ടി​യാ​ണ്​ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story